Current Date

Search
Close this search box.
Search
Close this search box.

ലിബിയ: യു.എൻ മധ്യസ്ഥതയിൽ സൈനിക നേതാക്കൾ ചർച്ച പുനരാംരംഭിച്ചു

ജനീവ: ആഭ്യന്തരം യുദ്ധം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ലിബിയിലെ സൈനിക വിഭാ​ഗങ്ങൾ ജനീവയിൽ ചർച്ച പുനരാംരംഭിച്ചതായി യു.എൻ വ്യക്തമാക്കി. യു.എന്നിന്റെ ലിബിയൻ പിന്തുണാ ദൗത്യത്തിന്റെ (United Nations support mission for Libya) ആഭിമുഖ്യത്തിലുള്ള നാലാം ഘട്ട ചർച്ചയാണ് തിങ്കളാഴ്ച നടന്നത്. ഇരു വിഭാ​ഗങ്ങളും ലിബിയയിൽ പൂർണാർഥത്തിലുള്ള വെടിനിർത്തിൽ യാഥാർഥ്യമാക്കുന്നതിന് വേണ്ടി എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യു.എൻ പ്രതിനിധികൾ പറഞ്ഞു.

നാറ്റോയുടെ പിന്തുണയുണ്ടായിരുന്ന 2011ലെ വിപ്ലവത്തിൽ മുഅമ്മർ ഖദ്ദാഫി സ്ഥാനഭ്രഷ്ടനാക്കപ്പെടുകയും, ശേഷം കൊല്ലപ്പെടുകയും ചെയ്തതിനെ തുടർന്നാണ് രാജ്യം അസ്വസ്ഥതിയിലേക്ക് നീങ്ങുന്നത്.

Related Articles