Current Date

Search
Close this search box.
Search
Close this search box.

ലിബിയ: പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതിന് ചര്‍ച്ച ആരംഭിച്ചു

ട്രിപളി: ഇടക്കാല പ്രധാനമന്ത്രിയെയും മൂന്നംഗ പ്രസിഡന്‍സി സമിതിയെയും തെരഞ്ഞെടുക്കുന്നതിന് ലിബിയന്‍ എതിര്‍വിഭാഗങ്ങളുടെ പ്രതിനിധികള്‍ ചര്‍ച്ച ആരംഭിച്ചു. അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന യോഗത്തിലാണ് തീരുമാനമുണ്ടാവുക. എണ്ണ സമ്പന്നമായ, സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന രാജ്യം ഡിസംബറില്‍ തെരഞ്ഞെടുപ്പിലേക്ക് പ്രവേശിക്കുകയാണ്. അതിനു മുമ്പ് എതിര്‍വിഭാഗങ്ങളെ ഏകീകരിക്കുന്നതിനുള്ള നിര്‍ണായക ശ്രമമത്തിന്റെ ഭാഗമാണിത്.

ലിബിയയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ലിബിയന്‍ പൊളിറ്റിക്കല്‍ ഡയലോഗ് ഫോറം ജനീവക്ക് പുറത്ത് വെളിപ്പെടുത്താത്ത സ്ഥലത്ത് യു.എന്‍ മധ്യസ്ഥതയില്‍ തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തുകയായിരുന്നുവെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. 2011ല്‍ മുഅമ്മര്‍ ഗദ്ദാഫിയുടെ പതനത്തിനും മരണത്തിനും ശേഷം കാലുഷ്യത്തിലേക്ക് പ്രവേശിച്ച രാഷ്ട്രത്തെ സ്ഥിരതയിലേക്ക് കൊണ്ടുവരാനുള്ള ശ്രമമാണിത്.

യു.എന്‍ സെക്രട്ടറി ജനറലിന്റെ ലിബിയന്‍ ആക്ടിങ് പ്രത്യേക പ്രതിനിധി സ്റ്റെഫാനി വില്യംസിന്റെ മധ്യസ്ഥതയിലാണ് വോട്ടിങ് പ്രക്രിയ നടക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന ഇടക്കാല നേതൃത്വം രാഷ്ട്ര സംവിധാനങ്ങളെ പുനര്‍നിര്‍മിക്കുകയും, ഡിസംബര്‍ 24ന് നടക്കുന്ന ദേശീയ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കുകയും ചെയ്യുന്നതാണ്.

Related Articles