Current Date

Search
Close this search box.
Search
Close this search box.

ലെബനാന്‍: പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി വീണ്ടും ഹരീരി രംഗത്ത്

ബെയ്‌റൂത്: ജനകീയ പ്രക്ഷോഭം രൂക്ഷമായി തുടരുന്ന ലെബനാനില്‍ പ്രധാനമന്ത്രി പദവി ലക്ഷ്യമിട്ട് സഅദ് ഹരീരി വീണ്ടും രംഗത്ത്. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന വ്യവസായി ഷമീര്‍ ഖാതിബ് പിന്‍വാങ്ങിയതോടെയാണ് ഹരീരി വീണ്ടും രംഗത്തെത്തിയത്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെയാണ് ഖാതിബ് പിന്മാറിയത്. ഹരീരിയുടെ പ്രഖ്യാപനത്തോടെ നിയമസഭാ സാമാജികരുമായുള്ള കൂടിയാലോചന ഡിസംബര്‍ 16 വരെ പ്രസിഡന്റ് മൈക്കല്‍ ഓന്‍ പ്രതികരിച്ചു.

കഴിഞ്ഞ ഒക്ടോബര്‍ 29നാണ് ജനകീയ പ്രക്ഷോഭത്തെത്തുടര്‍ന്ന് ഹരീരി രാജിവെച്ചത്. എന്നാല്‍ ഹരീരി വീണ്ടും പ്രധാനമന്ത്രി സ്ഥാനത്തേക്ക് വരുന്നതിനെതിരെ ലെബനാനില്‍ കഴിഞ്ഞ ദിവസം വീണ്ടും ശക്തമായ പ്രതിഷേധമാണുയരുന്നത്.

Related Articles