Current Date

Search
Close this search box.
Search
Close this search box.

ലെബനാനില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിട്ടതിനെതിരെ പ്രതിഷേധം രൂക്ഷം

ബെയ്‌റൂത്ത്: ലെബനാനില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിട്ടതിനെതിരെ പ്രക്ഷോഭം രൂക്ഷമാകുന്നു. പ്രതിഷേധക്കാര്‍ പ്രധാന റോഡുകളും പമ്പുകളും ഉപരോധിച്ച് സമരത്തിലാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ലെബനാനില്‍ എണ്ണ വില ഉയര്‍ത്തണമെന്നാവശ്യപ്പെട്ടാണ് പെട്രോള്‍ പമ്പുടമകള്‍ സമരം ചെയ്യുന്നത്. ഇത് മൂലം എണ്ണ കിട്ടാതെ ബുദ്ധിമുട്ടുകയാണ് ജനങ്ങള്‍. സര്‍ക്കാര്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും പമ്പുകള്‍ തുറക്കണമെന്നുമാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്. പ്രാദേശിക കറന്‍സിയുടെ മൂല്യം ഇടിയുകയും രാജ്യത്തെ സാമ്പത്തിക മേഖല പ്രതിസന്ധിയിലാവുകയും ചെയ്തിരുന്നു.

പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ പ്രസിഡന്റ് മൈക്കല്‍ ഒൗന്‍ സാമ്പത്തിക വിദഗ്ധരുടെ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഒക്ടോബര്‍ 17നാണ് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ രാജ്യവ്യാപകമായി ജനകീയ പ്രക്ഷോഭം ആരംഭിച്ചത്.

സഅദ് ഹരീരിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രാജിവെച്ചതിനു ശേഷം രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ജനകീയ പ്രതിഷേധം മൂലം ഹരീരി രാജിവെച്ചതിനു ശേഷം രാജ്യത്ത് പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തിട്ടില്ല.

Related Articles