Current Date

Search
Close this search box.
Search
Close this search box.

ലെബനാന്‍: അഞ്ച് ലക്ഷം കുട്ടികള്‍ പട്ടിണിയിലേക്കെന്ന് റിപ്പോര്‍ട്ട്

ബെയ്‌റൂത്ത്: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായി തുടരുന്ന ലെബനാനിലെ പട്ടിണിയുടെ പുതിയ കണക്കുകള്‍ പുറത്തുവിട്ട് സന്നദ്ധ സംഘടനകള്‍. അഞ്ച് ലക്ഷം കുട്ടികളെയാണ് പട്ടിണി ബാധിക്കുക എന്നാണ് വിവിധ സംഘടനകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്ത് വര്‍ധിച്ചുകൊണ്ടിരിക്കുന്ന ദാരിദ്ര്യം മൂലം ലെബനാനിലെ ഓരോ കുടുംബത്തെയും പട്ടിണി ബാധിക്കുന്നുവെന്നാണ് അന്താരാഷ്ട്ര സഹായ സംഘടനകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

കുടുംബങ്ങളുടെ വരുമാനം അടയുന്നതാണ് പട്ടിണിയിലേക്ക് നയിക്കുന്ന പ്രധാന ഘടകം. തലസ്ഥാനമായ ബെയ്‌റൂതില്‍ മാത്രം അരലക്ഷം കുട്ടികള്‍ പട്ടിണി മൂലം ദുരിതമനുഭവിക്കുന്നുണ്ടെന്നാണ് സേവ് ദി ചില്‍ഡ്രന്‍ എന്ന സഹായ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്. ഇത്തരക്കാരെ സഹായിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരണമെന്നും ഏജന്‍സി ആവശ്യപ്പെട്ടു. അല്‍ജസീറയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ആഭ്യന്തര സംഘര്‍ഷവും കോവിഡ് പകര്‍ച്ചവ്യാധിയും മൂലം ലെബനാന്റെ സാമ്പത്തിക മേഖല തകര്‍ന്നിരിക്കുകയാണ്.

Related Articles