Current Date

Search
Close this search box.
Search
Close this search box.

ലെബനാന്‍: പിരിമുറുക്കങ്ങള്‍ക്കിടെ വീണ്ടും പ്രധാനമന്ത്രിയാകാനില്ലെന്ന് ഹരീരി

ബെയ്‌റൂത്: രാഷ്ട്രീയ അസ്ഥിരത അസ്തമിക്കാത്ത ലെബനാനില്‍ വീണ്ടും പ്രധാനമന്ത്രി പദവിയിലേക്കില്ലെന്ന സൂചനയുമായി താല്‍ക്കാലിക പ്രധാനമന്ത്രി കൂടിയായ സഅദ് ഹരീരി. പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ഹരീരി നിലപാട് വ്യക്തമാക്കിയത്.

രാജ്യത്ത് മാസങ്ങളായി നീണ്ട ജനകീയ പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ രാജിവെച്ച് 50 ദിവസം പൂര്‍ത്തിയാകുമ്പോഴാണ് ഹരീരി വീണ്ടും പ്രധാനമന്ത്രി പദവിയിലേക്കില്ലെന്ന് അറിയിച്ചത്. രാജ്യത്ത് അധികാര വര്‍ഗ്ഗത്തിനെതിരെ സമിതിക്കുള്ളില്‍ തന്നെ വിഭാഗീയത വര്‍ധിച്ചുവരുന്നുണ്ടായിരുന്നു. സമീപകാല ആക്രമണങ്ങളും സംഘര്‍ഷങ്ങളെയും തുടര്‍ന്നാണ് അദ്ദേഹം ഉന്നതസ്ഥാനത്തു നിന്ന് വിട്ടുനില്‍ക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Related Articles