Current Date

Search
Close this search box.
Search
Close this search box.

യു.എസിന്റെ നേതൃത്വത്തിലുള്ള പശ്ചിമേഷ്യന്‍ സമ്മേളനം ബഹിഷ്‌കരിച്ച് ലബനാന്‍

ബെയ്‌റൂത്: യു.എസിന്റെ നേതൃത്വത്തില്‍ ബഹ്‌റൈനില് വെച്ച് നടക്കുന്ന പശ്ചിമേഷ്യന്‍ സമ്മേളനം ബഹിഷ്‌കരിച്ച് ലബനാന്‍. ഈ മാസം യു.സെ് പ്രസിഡന്റ് ട്രംപിന്റെ പിന്തുണയില്‍ നടക്കുന്ന ബഹ്‌റൈനില്‍ നടക്കുന്ന സമ്മേളനം തന്റെ രാജ്യം ബഹിഷ്‌കരിക്കുന്നതായി ലബനീസ് വിദേശകാര്യമന്ത്രി ജിബ്രാന്‍ ബാസില്‍ പറഞ്ഞു. ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷം ചര്‍ച്ച ചെയ്യാനും സമാധാന ഉടമ്പടി തയാറാക്കാനുമാണ് യു.എസ് സമ്മേളനം വിളിച്ചു ചേര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ഫലസ്തീന്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നില്ല. ഫലസ്തീനുള്ള പിന്തുണയുടെ ഭാഗമായാണ് ബഹിഷ്‌കരണമെന്നും ലബനാന്‍ അറിയിച്ചു. ജൂണ്‍ 25,26 തീയതികളിലാണ് സമ്മേളനം തീരുമാനിച്ചിരിക്കുന്നത്. സമ്മേളനത്തില്‍ ഈജിപ്ത്,ജോര്‍ദാന്‍,മൊറോകോ എന്നീ രാജ്യങ്ങള്‍ പങ്കെടുക്കുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മൊറോകോയുടെ പ്രതികരണം.

Related Articles