Current Date

Search
Close this search box.
Search
Close this search box.

ഈജിപ്ത്, ജോര്‍ദാന്‍, ഫലസ്തീന്‍ നേതാക്കള്‍ കൂടിക്കാഴ്ച നടത്തി

കൈറോ: ഫലസ്തീന്‍ പ്രശ്‌ന പരിഹാരം ത്രിരാഷ്ട്ര നേതാക്കള്‍ സംയുക്തമായി കൂടിക്കാഴ്ച നടത്തുന്നു. ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫതാഹ് അല്‍ സീസി, ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍, ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് എന്നിവരാണ് ഈജിപ്ത് തലസ്ഥാനമായ കൈറോവില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയത്.

പശ്ചിമേഷ്യയില്‍ സമാധാന പ്രക്രിയ പുനരുജ്ജീവിപ്പിക്കാനും, ഇസ്രായേല്‍-ഫലസ്തീന്‍ വെടിനിര്‍ത്തല്‍ ശക്തിപ്പെടുത്താനും ഇസ്രായേലും ഹമാസും തമ്മിലുള്ള അക്രമം വര്‍ധിക്കുന്നത് തടയുകയും ലക്ഷ്യമിട്ടാണ് ചര്‍ച്ച. വ്യാഴാഴ്ച ഈജിപ്ത് പ്രസിഡന്റിന്റെ ഓഫീസ് ആണ് ഇക്കാര്യമറിയിച്ചത്.

അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളില്‍ ‘ആത്മവിശ്വാസം വളര്‍ത്തുന്ന നടപടികള്‍’ സ്വീകരിക്കാനും ശാന്തത കൈവരിക്കാനും ഫലസ്തീന്‍ അതോറിറ്റി തയ്യാറാണെന്നും ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷം പരിഹരിക്കാന്‍ ദ്വിരാഷ്ട്ര പരിഹാരത്തിന് സന്നദ്ധമാണെന്നും മഹ്‌മൂദ് അബ്ബാസ് പറഞ്ഞു.

ഫലസ്തീന്‍ വിഷയത്തില്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ശ്രമങ്ങള്‍ സജീവമാക്കുന്നതിനും സമാധാന പ്രക്രിയ പുനരുജ്ജീവിപ്പിക്കാന്‍ സഹോദരന്മാരും പങ്കാളികളും ചേര്‍ന്ന് പ്രവര്‍ത്തിക്കാനും ഒരു കാഴ്ചപ്പാട് രൂപീകരിക്കാനും ഒരുമിച്ച് ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും മൂന്ന് നേതാക്കളും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

Related Articles