Current Date

Search
Close this search box.
Search
Close this search box.

ഖുര്‍ആന്റെ സ്വീഡിഷ് ഭാഷ വിവര്‍ത്തനം വിതരണം ചെയ്യാനൊരുങ്ങി കുവൈത്ത്

കുവൈത്ത് സിറ്റി: സ്വീഡനില്‍ വിശുദ്ധ ഖുര്‍ആന്‍ കത്തിച്ച സംഭവത്തിനു പിന്നാലെ സ്വീഡിഷ് ഭാഷയിലുള്ള ഒരു ലക്ഷം ഖുര്‍ആന്റെ വിവര്‍ത്തനം ്ച്ചടിച്ച് വിതരം ചെയ്യാനൊരുങ്ങി കുവൈത്ത്. കഴിഞ്ഞ ദിവസം കുവൈത്ത് മന്ത്രിസഭയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. കുവൈത്ത് പ്രധാനമന്ത്രി ശൈഖ് അഹ്‌മദ് നവാഫ് അല്‍ അഹ്‌മദ് അസ്സബാഹിന്റെ നേതൃത്വത്തിലായിരുന്നു യോഗം.

ഖുര്‍ആന്റെ വിവര്‍ത്തന കോപപ്പികള്‍ അച്ചടിക്കുന്നതിനും പ്രസിദ്ധീകരിക്കുന്നതിനുമുള്ള ചുമതല പബ്ലിക് അതോറിട്ടി ഫോര്‍ പബ്ലിക് കെയറിനെ ഏല്‍പ്പിച്ചു കഴിഞ്ഞു. തുടര്‍ന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ കോപ്പികള്‍ സ്വീഡനില്‍ വിതരണം ചെയ്യും.

സ്‌നേഹം, സഹിഷ്ണുത, സമാധാനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഇസ്ലാം ഊന്നല്‍ നല്‍കുന്നത്. ഇസ്ലാമിക തത്വങ്ങളും മൂല്യങ്ങളും പ്രചരിപ്പിക്കാനും വിവിധ സമൂഹങ്ങള്‍ക്കിടയില്‍ സഹവര്‍ത്തിത്വം വളര്‍ത്തിയെടുക്കാനും ലക്ഷ്യമിട്ടാണ് ഖുര്‍ആന്‍ പതിപ്പുകള്‍ സ്വീഡനില്‍ വിതരണം ചെയ്യുന്നതെന്ന് മന്ത്രിസഭ പ്രസ്താവിച്ചു.

കഴിഞ്ഞ മാസം സ്വീഡനില്‍ തീവ്രവലതുപക്ഷക്കാര്‍ ഖുര്‍ആന്‍ കത്തിച്ചതിനെതിരെ ആഗോളതലത്തില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നുവന്നത്. കുവൈത്തും സംഭവത്തെ അപലപിച്ച് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

Related Articles