Current Date

Search
Close this search box.
Search
Close this search box.

വിദഗ്ധ ചികിത്സക്കായി കുവൈത്ത് അമീര്‍ അമേരിക്കയിലേക്ക്

കുവൈത്ത് സിറ്റി: വിദഗ്ധ ചികിത്സക്കായി കുവൈത്ത് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹ്മദ് അല്‍ സബാഹ് അമേരിക്കയിലേക്ക്. 91കാരനായ അമീറിനെ ചികിത്സക്കായി നേരത്തെ കുവൈത്തിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കുവൈത്ത് ന്യൂസ് ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഏത് ചിക്തക്ക് വേണ്ടിയാണ് അദ്ദേഹത്തെ യു.എസിലേക്ക് കൊണ്ടുപോകുന്നതെന്ന് വ്യക്തമല്ല.

നേരത്തെ അദ്ദേഹം സര്‍ജറിക്ക് വിധേയനായിരുന്നു. ഞായറാഴ്ചയായിരുന്നു സര്‍ജറി നടന്നത്. ഇത് വിജയിച്ചെന്നും കൂടുതല്‍ വിദഗ്ധ ചികിത്സക്കായി അമേരിക്കയിലേക്ക് കൊണ്ടുപോവുകയാണെന്നുമാണ് പ്രസ്താവനയിലുള്ളത്. അമേരിക്കയില്‍ എവിടെയാണ് ചികിത്സ എന്നതും പുറത്തുവിട്ടിട്ടില്ല. വ്യാഴാഴ്ച രാവിലെ അമേരിക്കയിലേക്ക് പുറപ്പെടുമെന്നാണ് അറിയിച്ചത്.

Related Articles