Current Date

Search
Close this search box.
Search
Close this search box.

ഇന്ത്യന്‍,ബ്രിട്ടീഷ്,യു.എസ് ഭക്ഷ്യ ഉത്പന്നങ്ങള്‍ കുവൈത്ത് നിരോധിച്ചു

കുവൈത്ത് സിറ്റി: ഇന്ത്യ,ബ്രിട്ടന്‍,അമേരിക്ക എന്നിവിടങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ ഉത്പന്നങ്ങള്‍ നിരോധിച്ച് കുവൈത്ത് സര്‍ക്കാര്‍ ഉത്തരവിറക്കി. കുവാത്ത് ഭക്ഷ്യ സുരക്ഷ ഉന്നത വിഭാഗം സെക്രട്ടറി ജനറല്‍ ആദില്‍ അല്‍ സുവൈത്ത് ആണ് പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചത്.

എല്ലില്ലാത്ത പോത്തിറച്ചി ഇറക്കുമതി ചെയ്യുന്ന ‘എ.എല്‍.എമ്മി’ന്റെ ഉത്പന്നങ്ങളാണ് ഇന്ത്യയില്‍ നിന്നും നിരോധിച്ചത്. ഇറച്ചിയില്‍ കോളി ബാക്ടീരിയകളെ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഇവ നിരോധിച്ചത്. ഉയര്‍ന്ന അളവിലുള്ള കീടനാശിനികള്‍, ജയ് ആശാപുരയുടെ മല്ലിപ്പൊടി,ഫാറ്റിന്‍ കമ്പനിയുടെ കുരുമുളക് പൊടി,മഞ്ഞള്‍ പൊടി എന്നിവയും ഇന്ത്യയില്‍ നിന്നും നിരോധിച്ച മറ്റു ഉത്പന്നങ്ങളാണ്.

Related Articles