Current Date

Search
Close this search box.
Search
Close this search box.

പള്ളികളില്‍ ആരാധനകള്‍ നിയന്ത്രിക്കുക: കോഴിക്കോട് ഖാസി

കോഴിക്കോട്: പള്ളികള്‍ നിസ്‌കാര സമയത്ത് മാത്രം തുറന്ന് ജുമുഅ ജമാഅത്തുകള്‍ കര്‍ശനമായി നിയന്ത്രിക്കണമെന്ന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ നിര്‍ദേശം നല്‍കി.

ജമാഅത്ത് നിസ്‌കാരം മുടങ്ങാത്തവിധം ഇമാം, മുഅദ്ദിന്‍ എന്നിവര്‍ ബാങ്ക് വിളിച്ച ഉടനെ ജമാഅത്തായി നിസ്‌കരിക്കുകയും ജനസമ്പര്‍ക്കം ഒഴിവാക്കുകയും വേണം. ഈ സമയത്തും സാനിറ്റൈസര്‍ ഉപയോഗിച്ച് മാത്രം പരസ്പരം ഇടപഴകാന്‍ ശ്രദ്ധിക്കേണ്ടതാണ്. ജുമുഅ നിസ്‌കാരം നിര്‍ണ്ണിത അംഗങ്ങളില്‍ മാത്രം പരിമിതപ്പെടുത്തി ഏറ്റവും ചുരുങ്ങിയ സമയത്തിനകം സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടതാണ്. സര്‍ക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും എല്ലാ നിര്‍ദേശങ്ങളും പൂര്‍ണ്ണമായി പാലിച്ചുകൊണ്ടാണ് ഇത്തരം കാര്യങ്ങളെല്ലാം നിര്‍വഹിക്കേണ്ടതെന്നും കോഴിക്കോട് ഖാസി വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.

Related Articles