Current Date

Search
Close this search box.
Search
Close this search box.

കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിരായ സംഘ്പരിവാര്‍ പ്രചാരണം ചെറുക്കുക: സാമൂഹിക പ്രവര്‍ത്തകര്‍

കോഴിക്കോട്: യു.പിയിലെ ശിശുരോഗ വിദഗ്ദന്‍ ഡോ. കഫീല്‍ഖാന്‍ കഴിഞ്ഞ വര്‍ഷം മേയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒരു ചടങ്ങില്‍ പങ്കെടുത്തതിനെ രാജ്യദ്രോഹമാക്കി ചിത്രീകരിക്കുന്ന സംഘ്പരിവാര്‍ നീക്കത്തെ തിരിച്ചറിയണമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥി യൂണിയന്‍ സംഘടിപ്പിച്ച ചടങ്ങ് സംബന്ധിച്ച് ബി.ജെ.പി അംഗങ്ങളുടെ ആവശ്യം പരിഗണിച്ച് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയ കോളേജ് വികസന സമിതി (എച്ച്.ഡി.എസ്) യുടെ നിലപാട് വിവാദത്തിലായിരുന്നു.

കോളേജ് യൂണിയന്റെ നേതൃത്വത്തില്‍ നടന്ന അക്കാദമിക പരിപാടിയെ ദേശദ്രോഹമായി ചിത്രീകരിക്കാനും അതിന്റെ പേരില്‍ വര്‍ഗീയ ധ്രുവീകരണം നടത്താനുമാണ് ബി.ജെ.പിയും സംഘ്പരിവാറും ശ്രമിക്കുന്നത്. കാമ്പസിലെ മുസ്‌ലിം വിദ്യാര്‍ഥികളെ കുറിച്ചും പരിപാടിയില്‍ കേള്‍വിക്കാരനായെത്തിയ ഡോക്ടറെ ലക്ഷ്യം വെച്ചുമാണ് കോളേജില്‍ ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്ന് സംഘ്പരിവാര്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഈ വിഷയത്തിലെ സംഘ്പരിവാറിന്റെ വര്‍ഗീയ അജണ്ട തിരിച്ചറിയണമെന്നും കേരളത്തിലെ പ്രബുദ്ധ സമൂഹം ഇതിനെതിരെ ശക്തമായി രംഗത്ത് വരണമെന്നും സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ഹൈദരലി ശിഹാബ് തങ്ങള്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ഹുസൈന്‍ മടവൂര്‍ (കെ.എന്‍.എം), ടി.ടി ശ്രീകുമാര്‍, കെ.കെ കൊച്ച്, ഒ അബ്ദുറഹ്മാന്‍, ശൈഖ് മുഹമ്മദ് കാരക്കുന്ന് (ജമാഅത്തെ ഇസ്‌ലാമി), കെ.പി.എ മജീദ് (മുസ്‌ലിം ലീഗ്), മുനവ്വറലി ശിഹാബ് തങ്ങള്‍ (യൂത്ത് ലീഗ്), എ.പി അബ്ദുല്‍ വഹാബ് (ഐ.എന്‍.എല്‍), ടി സിദ്ദീഖ് (ഡി.സി.സി), ഹമീദ് വാണിയമ്പലം (വെല്‍ഫെയര്‍ പാര്‍ട്ടി), മജീദ് ഫൈസി (എസ്.ഡി.പി.ഐ), കെ.ഇ.എന്‍ കുഞ്ഞഹമ്മദ്, അഡ്വ. പി.എ പൗരന്‍, ഡോ. കെ മൊയ്തു, ഗ്രോ. വാസു, കെ.പി ശശി, ഗോപാല്‍ മേനോന്‍, പി.കെ പോക്കര്‍, അനൂപ് വി.ആര്‍, മൃദുല ഭവാനി, കെ.കെ ബാബുരാജ്, പി.എം സ്വാലിഹ് (സോളിഡാരിറ്റി), വര്‍ഷ ബഷീര്‍, മിസ്അബ് കീഴരിയൂര്‍ (എം.എസ്.എഫ്), എസ് ഇര്‍ഷാദ് (ഫ്രറ്റേണിറ്റി മൂവ്‌മെന്റ്), സാലിഹ് കോട്ടപ്പളളി (എസ്.ഐ.ഒ), ഫാസില്‍ ആലുക്കല്‍ (എം.എസ്.എം), അഫീദ അഹ്മദ് (ജി.ഐ.ഒ), മുഫീദ തസ്‌നി (ഹരിത) എന്നിവര്‍ പ്രസ്താവനയില്‍ ഒപ്പ് വെച്ചു.

Related Articles