Current Date

Search
Close this search box.
Search
Close this search box.

സത്യം വെളിപ്പെടുത്തുന്ന മാധ്യമങ്ങളെ ക്രൂശിക്കുന്നത് ജനാധിപത്യ വിരുദ്ധം: കെ.എന്‍.എം

കോഴിക്കോട്: സത്യം വെളിപ്പെടുത്തുന്ന വാര്‍ത്താ മാധ്യമങ്ങളെ ക്രൂശിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് കെ.എന്‍.എം കോഴിക്കോട് സംഘടിപ്പിച്ച മീഡിയ ശില്പശാല അഭിപ്രായപ്പെട്ടു. ജനാധിപത്യക്രമത്തില്‍ മാധ്യമങ്ങള്‍ക്ക് വലിയ പങ്കാണുള്ളത്. ഒക്ടോബര്‍ മാസം പ്രചാരണ കാമ്പയിന്‍ നടത്താന്‍ തീരുമാനിച്ചു.

കെ എന്‍ എം സംസ്ഥാന സമിതിയുടെ ഔദ്യോഗിക മീഡിയയായ റിനൈ ടിവിയുടെ മാധ്യമ ശില്പശാല സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രൊഫസര്‍ എന്‍ വി അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. കെ എന്‍ എം സംസ്ഥാന സെക്രട്ടറി ഡോ സുല്‍ഫിക്കര്‍ അലി അധ്യക്ഷനായിരുന്നു. റിനൈ ടിവി ജനറല്‍ മാനേജര്‍, ഡോ അബ്ദുസലാം കണ്ണിയന്, ഡോ. അബ്ദുറഹിമാന്‍ കൊടിയത്തൂര്‍, ഷബീര്‍ അലി, യാസര്‍ അറഫാത്ത്, എന്‍ വി യാസിര്‍, ഡോ ഐമന്‍ ഷൗക്കി, ഷബീര്‍ കൊടിയത്തൂര്‍, ആദില്‍ അത്താണിക്കല്‍, ബിലാല്‍ അഹമ്മദ്, ലബീബ് കെ, ഷഹബാസ് അഹമ്മദ് പ്രസംഗിച്ചു.

Related Articles