Current Date

Search
Close this search box.
Search
Close this search box.

ഖുദ്സിന്റെ മോചനത്തെ തള്ളിപ്പറയുന്നത് മുജാഹിദ് നിലപാടല്ല: കെ.എന്‍.എം മര്‍കസുദ്ദഅ്‌വ

കോഴിക്കോട്: ഖുദ്സിന്റെ മോചനം ഇസ്ലാമിക ലോകത്തിന്റെ അടങ്ങാത്ത ആഗ്രഹമാണെന്നിരിക്കെ ഇസ്രായേല്‍-സംഘ്പരിവാര്‍ പ്രചാരണം സത്യപ്പെടുത്തി ഫലസ്തീന്‍ പോരാളികളെ അധിക്ഷേപിക്കുന്നവര്‍ മുജാഹിദ് പ്രസ്ഥാനവുമായി ബന്ധമുള്ളവരല്ലെന്ന് കെ.എന്‍.എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു,.

സങ്കുചിത സംഘടന താല്‍പര്യത്തിനടിമപ്പെട്ട് ഇസ്രായേല്‍ അധിനിവേശത്തിനെതിരെ ധീരമായി പൊരുതുന്ന ഹമാസ് സ്വാതന്ത്ര്യ പോരാളികളെ ഭീകരരും ഇസ്ലാം വിരുദ്ധരുമായി അപഹസിക്കുന്നതും അധിക്ഷേപിക്കുന്നതും അംഗീകരിക്കാനാകില്ലെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി.

കെ.എന്‍.എം മര്‍കസുദ്ദഅ്‌വ വൈസ് പ്രസിഡന്റ് കെ.പി. അബ്ദുറഹിമാന്‍ സുല്ലമി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി.പി. ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. സി. മമ്മു കോട്ടക്കല്‍, പ്രഫ. കെ.പി. സകരിയ്യ, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, ഡോ. ഐ.പി. അബ്ദുസ്സലാം, ഡോ. ജാബിര്‍ അമാനി, എം.ടി. മനാഫ്, സി. അബ്ദുല്ലത്തീഫ്, പി.പി. ഖാലിദ്, പി. അബ്ദുസ്സലാം മദനി, കെ.പി. അബ്ദുറഹിമാന്‍ ഖുബ, ബി.പി.എ. ഗഫൂര്‍, ഡോ. അനസ് കടലുണ്ടി, കെ. സഹല്‍ മുട്ടില്‍, ഡോ. അന്‍വര്‍ സാദത്ത് എന്നിവര്‍ സംസാരിച്ചു.

കെ.എന്‍.എം ഔദ്യോഗിക വിഭാഗം നേതാവായ ചുഴലി അബ്ദുല്ല മൗലവി കഴിഞ്ഞ ദിവസം ഫലസ്തീന്‍ വിഷയത്തില്‍ വിവാദമായ പ്രതികരണം നടത്തിയിരുന്നു. ഫലസ്തീനിലെ അവസാനത്തെ കുഞ്ഞ് മരിച്ച് തീര്‍ന്നാലും ശരി ഇറാന്റെ സഹായത്തോടെ ഖുദ്സ് മോചിതരാവരുത്, ഹമാസിന്റെ കയ്യില്‍ ഒരിക്കലും ഫലസ്തീന്‍ വരരുത്, അത് അത്യന്തം അപകടമാണെന്നും ജൂതന്‍ ഖുദ്‌സില്‍ കയറിയാലും ഹമാസിന് അത് കിട്ടരുതെന്നുമാണ് ഒരു പൊതുയോഗത്തിനിടെ ചുഴലി മൗലവി പ്രസംഗിച്ചത്. ഇതിനെതിരെ വിവിധ മുസ്ലിം സംഘടനകള്‍ക്കിടയില്‍ നിന്നും ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്.

Related Articles