Current Date

Search
Close this search box.
Search
Close this search box.

സൗദിയിലെ ഫ്രഞ്ച് കോണ്‍സുലേറ്റില്‍ കത്തിയാക്രമണം; ഒരാള്‍ അറസ്റ്റില്‍

ജിദ്ദ: സൗദി അറേബ്യയിലെ ഫ്രഞ്ച് കോണ്‍സുലേറ്റിന് നേരെ ആയുധധാരിയായ യുവാവ് നടത്തിയ ആക്രമണത്തില്‍ സുരക്ഷ ജീവനക്കാരന് കുത്തേറ്റു. വ്യാഴാഴ്ച ഫ്രഞ്ച് എംബസിയും സൗദി സ്റ്റേറ്റ് മീഡിയയുമാണ് ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടത്. ജിദ്ദയിലെ എംബസിക്കു നേരെയാണ് ആക്രമണമുണ്ടായത്. 40കാരനായ സൗദി പൗരനാണ് ആക്രമിയെന്ന് പിന്നീട് സൗദിയും സ്ഥിരീകരിച്ചു. സുരക്ഷ ജീവനക്കാരന്റെ സ്വദേശം വ്യക്തമല്ല. ആക്രമണത്തിന് തൊട്ടുപിന്നാലെ അക്രമിയെ സൗദി സുരക്ഷാ സേന പിടികൂടി. സുരക്ഷ ജീവനക്കാരനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും എന്നാല്‍ അദ്ദേഹത്തിന്റെ പരുക്ക് ഗുരുതരമല്ലെന്നും എംബസി പുറത്തുവിട്ട വാര്‍ത്തകുറിപ്പില്‍ അറിയിച്ചു.

സൗദി അറേബ്യയെ വിശ്വാസമുണ്ടെന്നും ഇരക്കനുകുലമായി നടപടിയെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പിന്നീട് ഫ്രഞ്ച് എംബസി ട്വീറ്റ് ചെയ്തു. വ്യാഴാഴ്ച തന്നെ ഫ്രാന്‍സ് നഗരമായ നൈസില്‍ നടന്ന കത്തിക്കുത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

നൈസ് നഗരത്തിലെ നോട്രെ ഡാം ചര്‍ച്ചിന് സമീപമാണ് ആക്രമണമുണ്ടായത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ചാര്‍ലി ഹെബ്ദോയുടെയും ഇസ്ലാം വിരുദ്ധ നിലപാടുകള്‍ക്കെതിരെ ലോകവ്യാപകമായ വ്യാപക പ്രതിഷേധം അരങ്ങേറുന്നതിനിടെയാണ് പുതിയ ആക്രമണങ്ങളുണ്ടായിരിക്കുന്നത്.

 

Related Articles