Current Date

Search
Close this search box.
Search
Close this search box.

ഖഷോഗി: കൊല്ലാന്‍ ഉത്തരവിട്ടവര്‍ തന്നെ ഉത്തരവാദിത്വവുമേറ്റെടുക്കണമെന്ന് തുര്‍ക്കി

അങ്കാറ: ജമാല്‍ ഖഷോഗിയെ കൊല്ലാന്‍ ആരാണോ ഉത്തരവിട്ടത് അവര്‍ തന്നെ കൊലയുടെ ഉത്തരവാദിത്വവുമേറ്റെടുക്കണമെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്‌ലറ്റ് കാവുസോഗ്ലു പറഞ്ഞു. കൊലപാതകത്തിന് പിന്നില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ആണെന്ന തരത്തില്‍ വ്യാപകമായ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് തുര്‍ക്കിയുടെ പ്രതികരണം.

‘ആരോണോ നിര്‍ദേശം നല്‍കിയത്, അവര്‍ക്ക് തന്നെയാണ് അതിന്റെ ഉത്തരവാദിത്വം, ആര് കൊല നടത്തിയാലും നീതി നടപ്പാക്കണമെന്നും’ കൊലപാതകത്തിന് പിന്നിലുള്ളവരെക്കുറിച്ച് തുര്‍ക്കിയുടെ കണ്ടെത്തല്‍ വ്യക്തമാണ്. അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയുമായി നടത്തിയ ചര്‍ച്ചക്കു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, കൊലപാതകത്തില്‍ ബിന്‍ സല്‍മാനുള്ള പങ്ക് ഡൊണാള്‍ഡ് ട്രംപ് നിര്‍ണയിക്കണമെന്ന് യു.എസ് സെനറ്റംഗങ്ങള്‍ ആവശ്യപ്പെട്ടു.

Related Articles