Current Date

Search
Close this search box.
Search
Close this search box.

റോസാപ്പൂക്കള്‍ വിതറി, ഹര്‍ഷാരവത്തോടെ ജയില്‍ മോചിതനായ ഫലസ്തീനിയെ സ്വീകരിച്ച് ബന്ധുക്കള്‍ – വീഡിയോ

ഗസ്സ: 12 വര്‍ഷത്തെ ഇസ്രായേലിന്റെ അനധികൃത തടങ്കലിന് ശേഷം ജയില്‍ മോചിതനായ ഫലസ്തീന്‍ യുവാവിന് ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് നല്‍കിയത് വീരോചിത സ്വീകരണം. ഇതിന്റെ വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഖാലിദ് അബൂ ഹനിയ്യ എന്ന യുവാവിനാണ് ഫലസ്തീന്‍ ഗ്രാമത്തില്‍ വെച്ച് ഹര്‍ഷാരവത്തോടെ സ്വീകരണം നല്‍കിയത്.

റോസാപ്പൂക്കള്‍ വിതറിയും കൈയടിച്ചും മഞ്ഞു സ്േ്രപ ചെയ്തുമാണ് 12 വര്‍ഷങ്ങള്‍ക്ക് ശേഷം വീട്ടിലെത്തിയ ഹനിയ്യയെ ബന്ധുക്കള്‍ സ്വീകരിച്ചത്. ഹനിയ്യക്ക് നേരെ തന്റെ ബാസ്‌കറ്റില്‍ ഉണ്ടായിരുന്ന റോസാപ്പൂക്കള്‍ വാരിയെറിഞ്ഞ് ദീര്‍ഘനേരം കെട്ടിപ്പിടിച്ച് കരയുന്ന ഉമ്മയെയും വീഡിയോവില്‍ കാണാം.

പിന്നീട് ബന്ധുക്കള്‍ എല്ലാം നിറകണ്ണുകളോടെ ഹനിയ്യയെ ആലിംഗനം ചെയ്യുന്നുണ്ട്. ശേഷം സുഹൃത്തുക്കള്‍ യുവാവിനെ തോളിലേറ്റി തെരുവിലൂടെ ആര്‍പ്പുവിളിച്ച് ഘോഷയാത്രയായി ആനയിക്കുന്നുമുണ്ട്. ബുധനാഴ്ചയാണ് ഹനിയ്യ ജയില്‍ മോചിതനായത്. ഫലസ്തീനിയന്‍ ഫോട്ടോഗ്രാഫറായ ഹാദി സബര്‍നയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. തുടര്‍ന്ന് വീഡിയോ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയായിരുന്നു.

 

????️ വീഡിയോ ????

 

Related Articles