Current Date

Search
Close this search box.
Search
Close this search box.

ഗസ്സയിലെ ഇസ്രായേല്‍ യുദ്ധം: 69ാം ദിനത്തിലെ പ്രധാന സംഭവവികാസങ്ങള്‍

  • ആകെ മരണം -18,608
  • ഫലസ്തീന്‍ അനുകൂല സംഘം ഇസ്രായേല്‍ സൈനിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തതായി സൈന്യം സ്ഥിരീകരിച്ചു.
  • ‘ഗസ്സയിലെ അനീതി നിങ്ങള്‍ക്ക് ദോഷം ചെയ്യും. ഫലസ്തീനിലും ഗസ്സയിലുമുള്ള ജനങ്ങളോട് ജോര്‍ദാനില്‍ നിന്നുള്ള സഹോദരന്മാര്‍ അറിയിക്കുന്നത്: മനസ്സ് കൊണ്ടും പ്രവൃത്തി കൊണ്ടും ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്’ എന്നാണ് ഹാക്കര്‍മാര്‍ വെബ്‌സൈറ്റില്‍ കുറിച്ചത്.
  • ഫലസ്തീനിലെ കുട്ടികള്‍ അടക്കമുള്ള ‘ശബ്ദമില്ലാത്തവരെ’ പിന്തുണയ്ക്കുന്ന സന്ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്ന് തന്നെ തടഞ്ഞ കായിക ഭരണസമിതിയുടെ നിലപാടിനെതിരെ പോരാടുമെന്ന് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഉസ്മാന്‍ ഖവാജ പറഞ്ഞു.
  • തെക്കന്‍ ഗസ്സയിലെ റഫയിലെ രണ്ട് റസിഡന്‍ഷ്യല്‍ കെട്ടിടങ്ങളില്‍ ഇസ്രായേല്‍ കഴിഞ്ഞ രാത്രി നടത്തിയ ആക്രമണത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
  • തെക്കന്‍ ചെങ്കടലില്‍ ആര്‍ഡ്മോര്‍ എന്‍കൗണ്ടര്‍ എന്ന ടാങ്കര്‍ ആക്രമിക്കാന്‍ യെമനിലെ ഹൂതി സംഘം ശ്രമിച്ചതായി യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.
  • 268 ഇരട്ട പൗരത്വമുള്ളവരെ ഗസ്സയില്‍ നിന്ന് ഈജിപ്തിലേക്ക് ഒഴിപ്പിച്ചതായി യു.എന്‍ ഓഫീസ് ഫോര്‍ കോര്‍ഡിനേഷന്‍ ഓഫ് ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്‌സ് അറിയിച്ചു.
  • വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്ത ലോസ് ഏഞ്ചല്‍സിലെ ജൂത സംഘടനകള്‍ തെരുവിലിറങ്ങി.
  • ജെനിനില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ റെയ്ഡില്‍ 11 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു.
  • ഗസ്സയിലെ തങ്ങളുടെ കേന്ദ്രങ്ങളില്‍ അഭയം പ്രാപിച്ച 288 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി യു.എന്‍ ഏജന്‍സി അറിയിച്ചു.
  • ഇസ്രായേല്‍ സൈനിക പോസ്റ്റ്, ടാങ്ക്, ബുള്‍ഡോസര്‍ എന്നിവ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതെന്ന് അല്‍ ഖുദ്‌സ് ബ്രിഗേഡ്‌സ് പറഞ്ഞു
  • ഒക്ടോബര്‍ 7 മുതല്‍ 4,400-ലധികം പേരെ ഇസ്രായേല്‍ തടവിലാക്കിയിട്ടുണ്ടെന്ന് ഫലസ്തീന്‍ പ്രിസണേഴ്സ് ക്ലബ് അറിയിച്ചു.

Related Articles