Current Date

Search
Close this search box.
Search
Close this search box.

കോവിഡ്: സ്വകാര്യ ആശുപത്രികളുടെ കൊള്ള അവസാനിപ്പിക്കണമെന്ന് സോളിഡാരിറ്റി

കോഴിക്കോട്: കോവിഡിന്റെ രണ്ടാം തരംഗം വ്യാപകമാകുകയും രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു വരികയും ചെയ്യുന്ന സാഹചര്യത്തില്‍ കോവിഡ് രോഗികള്‍ക്ക് ഗവ. ആശുപത്രികളില്‍ പ്രവേശനം ലഭിക്കാതെ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടിവരികയാണ്. എന്നാല്‍ കോവിഡ് ചികില്‍സക്ക് ഭീമമായ തുകയാണ് ചിലവ് വരുന്നത്.

വാര്‍ഡുകളില്‍ നല്‍കി വരുന്ന സാധാരണ ചികിത്സക്ക് പോലും ദിവസം 5000 മുതല്‍ മുകളിലേക്ക് ബില്ല് വരുന്ന അവസ്ഥയാണ്. ഐ സി യു, വെന്റിലേറ്റര്‍ തുടങ്ങിയവ ഉപയോഗപ്പെടുത്തേണ്ടി വരുന്ന സന്ദര്‍ഭങ്ങളില്‍ അതിഭീകരമാണ് അവസ്ഥ. പൊതു മാര്‍ക്കറ്റില്‍ 200 മുതല്‍ 500 രൂപ വരെ വരുന്ന പി പി ഇ കിറ്റിന് 900 മുതല്‍ 1200 രൂപ വരെയാണ് സ്വകാര്യ ആശുപത്രികളില്‍ ഈടാക്കുന്നത്. തുച്ചമായ വിലക്ക് ലഭിക്കുന്ന മാസ്‌കിന് പോലും 200 രൂപ വരെ ഈടാക്കുന്നു.

ഈ സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രികളുടെ കൊള്ള അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് പരമാവധി ഈടാക്കാവുന്ന തുക സര്‍ക്കാര്‍ നിശ്ചയിക്കുകയും പൊതുജനങ്ങള്‍ക്കായി പ്രസിദ്ധപ്പെടുത്തുകയും ചെയ്യണമെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

Related Articles