Current Date

Search
Close this search box.
Search
Close this search box.

നീറ്റ് പരീക്ഷ: വിദ്യാർത്ഥികളുടെ സുരക്ഷ തന്നെയാണ് പ്രധാനം : എം.എസ്.എം

കോഴിക്കോട് : സെപ്റ്റംബറിൽ നടക്കുന്ന നീറ്റ് – ജെഇഇ മെയിൻ – നെറ്റ് അടക്കമുള്ള പരീക്ഷകൾ സംഘടിപ്പിക്കുമ്പോൾ വിദ്യാർഥികളുടെ സുരക്ഷക്ക് തന്നെയാണ് പ്രധാന്യമെന്ന് എം.എസ്.എം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി.
വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ പ്രയോഗിക പ്രയാസങ്ങളുണ്ടെങ്കിൽ പരീക്ഷകൾ മാറ്റി വെക്കാനുള്ള സാധ്യതകൾ കൂടി പരിഗണിക്കേണ്ടതാണ്. ബീഹാർ – ആസാം സംസ്ഥാനങ്ങളിലെ പ്രതികൂല കാലവസ്ഥയും പ്രളയവും വെല്ലുവിളികളും ഉൾകൊണ്ട് മുഴുവൻ പരീക്ഷാർത്ഥികൾക്കും പരീക്ഷക്ക് സംബന്ധിക്കുന്നതിന് സാധ്യമാവുന്ന പ്രയോഗികമായ സൗകര്യവും സമയവും ഉറപ്പുവരുത്തേണ്ടതുണ്ട്, രോഗ പകർച്ച സാധ്യത കണ്ടെത്തി ജാഗ്രതാപൂർവ്വം മുൻകരുതലോടെ പരീക്ഷാ നടപ്പടികൾ ക്രമീകരിക്കണം, അത്യാധുനിക സങ്കേതിക സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി വ്യവസ്ഥാപിതമായി പരീക്ഷ നടത്താനും ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്ന് സംഗമം ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് ജലീൽ മാമങ്കര അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി സൈഫുദ്ദീൻ സ്വലാഹി, ട്രഷറർ ടി.പി. ജാസിർ രണ്ടത്താണി, ഓർഗനൈസിംഗ് സെക്രട്ടറി ടി.സുഹ്ഫി ഇംറാൻ, വൈസ് പ്രസിഡന്റുമാരായ അബ്ദുൽ വഹാബ് സ്വലാഹി ആലപ്പുഴ, ഫൈസൽ ബാബു സലഫി, അനസ് സ്വലാഹി കൊല്ലം, ഷാഹിദ് മുസ്‌ലിം ഫാറൂഖി, റഹ് മത്തുള്ള അൻവാരി കോഴിക്കോട്, ജോ.സെക്രട്ടറിമാരായ നവാസ് സ്വലാഹി പാലക്കാട്, ആദിൽ ഹിലാൽ, ഇത്തിഹാദ് സലഫി ലക്ഷദീപ്, അബ്ദുസലാം അൻസാരി, യഹ്‌യ മദനി, അമീൻ അസ്‌ലഹ്, സുബൈർ സുല്ലമി, നബീൽ മൂഴിക്കൽ, ശിബിലി മുഹമ്മദ്, അജ്മൽ കണ്ണൂർ തുടങ്ങിയവർ സംസാരിച്ചു

Related Articles