Current Date

Search
Close this search box.
Search
Close this search box.

സയ്യിദ് അബ്ദുല്ല മുനഫർ തങ്ങള്‍ അന്തരിച്ചു

കൊയിലാണ്ടി: കോഴിക്കോട് കൊയിലാണ്ടി സ്വദേശി ശയലിയാക്കാന്റവിടെ (എസ് കെ ഹൗസ്) സയ്യിദ് അബ്ദുല്ല മുനഫര്‍ തങ്ങള്‍ (88) അന്തരിച്ചു. ദീര്‍ഘകാലം ലണ്ടനിലും സൗദി എയര്‍ലൈന്‍സിലും ജിവനക്കാരനായിരുന്നു. പിന്നീട് കോഴിക്കോട് ഹിറ സെന്ററില്‍ ജോലിചെയ്തുവരികയായിരുന്നു. പ്രബോധനം, തേജസ്, ഇസ്‌ലാം ഓണ്‍ലൈവ് തുടങ്ങിയ ആനുകാലികങ്ങളില്‍ കോളമെഴുതാറുണ്ടായിരുന്നു.

ഭാര്യ: പരേതയായ അലവിയ്യ ജിഫ്രി എന്ന കുഞ്ഞീബി. സഹോദരങ്ങള്‍: പരേതരായ സയ്യിദ് അലി മുനഫര്‍ പുതിയങ്ങാടി,സയ്യിദ് മുഹമ്മദ് മുനഫര്‍. സഹോദരി: ആമിന ചെറിയിമ്പിച്ചി ബീവി. ജമാഅത്തെ ഇസ്‌ലാമി മെമ്പര്‍ ആയിരുന്നു. മയ്യിത്ത് നമസ്‌കാരവും ഖബറടക്കവും വ്യാഴാഴ്ച ഉച്ചയ്ക്ക് 12.45ന് കൊയിലാണ്ടി കസ്റ്റംസ് റോഡിലെ മുഹാമി മഖാം പള്ളിയില്‍ നടന്നു. ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് അടക്കം സമൂഹത്തിന്റെ വിവിധ തുറകളിലുള്ള അന്തിമോപചാരമര്‍പ്പിക്കാന്‍ വീട്ടിലെത്തിയിരുന്നു.

Related Articles