Current Date

Search
Close this search box.
Search
Close this search box.

മഅ്ദനിയുടെ ഉമ്മ അസ്മ ബീവി അന്തരിച്ചു

കൊല്ലം: പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിയുടെ മാതാവ് അസ്മ ബീവി (67) അന്തരിച്ചു. അര്‍ബുധ ബാധിതയായി ചികിത്സയിലായിരുന്നു. രണ്ടാഴ്ച മുമ്പ് രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ബംഗളൂരുവില്‍ വിചാരണത്തടവില്‍ കഴിയുന്ന മഅ്ദനിക്ക് ജാമ്യ വ്യവസ്ഥയില്‍ ഇളവ് ലഭിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ 30നായിരുന്നു മഅ്ദനി കേരളത്തിലെത്തിയത്. മാതാവിന്റെ ആരോഗ്യനില ഗുരുതരമായതോടെ ഈ മാസം 12ാം തിയ്യതി വരെ കേരളത്തില്‍ തങ്ങാന്‍ മഅ്ദനിക്ക് കോടതിയുടെ അനുമതി ലഭിച്ചിരുന്നു.

Related Articles