Current Date

Search
Close this search box.
Search
Close this search box.

പ്രളയ പുനരധിവാസം: പീപ്പിൾസ് വില്ലേജ് നാടിന് സമർപ്പിച്ചു

മാനന്തവാടി : പ്രളയ പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി പീപ്പിൾസ് ഫൗണ്ടേഷന്റെ ഭവനപദ്ധതിയായ പീപ്പിൾസ് വില്ലേജ് നാടിന് സമർപ്പിച്ചു. മാനന്തവാടി മൂളിത്തോട് പ്രദേശത്ത് നിർമ്മിച്ച 13 വീടുകൾ ഉൾക്കൊള്ളുന്ന പീപ്പിൾസ് വില്ലേജിന്റ ഉദ്ഘാടനം തിങ്ങിനിറഞ്ഞ സദസ്യനെ സാക്ഷിയാക്കി  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ നിർവ്വഹിച്ചു.കഴിഞ്ഞ രണ്ട് ജില്ലയിൽ പ്രളയത്തിൽ നാശനഷ്ടങ്ങൾഉണ്ടാവരുണ്ട് വീടു നഷ്ടപെട്ടവരും സ്ഥലവും വീടും ഒലിച്ചുപോയവരുണ്ട് തൊഴിൽ നഷ്ടപെട്ട്പോയവരുണ്ട് ബന്ധുക്കൾ നഷ്ടപെട്ടവരുംഉണ്ട് ഇങ്ങനെയൊക്കെ മനസ്സ് മരവിച്ച്പോയവരുമുണ്ട് ഇത്തരം യാളുകൾക്ക് പീപ്പിൾസ് ഫൗണ്ടേഷൻ ചെയ്തു കൊടുക്കുന്ന സേവനങ്ങൾ മഹത്തരമാണന്നു കെ ബി നസീമ പറത്തു  പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ എം കെ മുഹമ്മദലി അദ്ധ്യക്ഷതവഹിച്.പീപ്പിൾസ് വില്ലേജ് പ്രഖ്യാപനം ജമാഅത്തെ ഇസ്ലാമി അസി: അമീർ പി മുജീബ്റഹ്മാൻ നിർവ്വഹിച്ചു. ആളുകൾക്ക് ഭൂമിയോടും സബത്തിനോടും താൽപര്യം കൂടിവരുന്ന സമൂഹത്തിൽ പ്രളയത്തിൽ എല്ലാം നഷ്ടപെട്ടവർക്ക് ഇതെല്ലാം വിട്ട് കൊടുത്ത്  കൊണ്ടാണു ഇതൊക്കെ ചെയ്യാൻ കഴിയുന്നതെന്നു അദ്ദേഹം പറഞ് ഇത്തരം യാളുകളെ സഹായിക്കേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണന്നും മുജീബ് സാഹിബ് കൂട്ടി ചേർത്തു.

പ്രോജക്ട് വിശദീകരണം പിപ്പിൾസ് ഫൗണ്ടേഷൻ സെക്രട്ടറി എം അബ്ദുൽ മജീദ് നിർവ്വഹിച്ചു. ബ്ബോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗീതബാബു, എടവകപഞ്ചായത്ത് പ്രസിഡണ്ട് ഉഷവിജയൻ,വൈസ് പ്രസിഡണ്ട് നജ്മുദ്ദീൻ,മിനാർ ട്രഷട് ചെയർമാൻ പി കെ മുഹമ്മദ്സാജിദ്, സോളിഡാരിറ്റി ജില്ലാ സെക്രട്ടറി ജാബിർ കാട്ടിക്കുളം, വെൽഫയർ പാർട്ടി ജില്ലാ സമിതിയംഗം ടി ഖാലിദ്,ജമാഅത്തെ ഇസ്‌ലാമി വനിതാ ജില്ലാസമിതിയംഗം ഹൈറുന്നിസ ടീച്ചർ സംസാരിച്ച് ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡണ്ട് ടി പി യൂനുസ് സ്വാഗതവും പുനരിധിവാസ സമിതി ജില്ലാ കൺവീനർ നവാസ് പൈങ്ങോട്ടായി നന്ദിയും പറഞ്ഞു. അഞ്ചാം പിടികയിലെ പൗര പ്രമുഖനും സാമൂഹിക പ്രവർത്തകനുമായ വി.മമ്മൂട്ടി സംഭാവന ചെയ്ത 70 സെൻറ് സ്ഥലത്താണ് പിപ്പിൾസ് വില്ലേജ് ഉയർന്നു വന്നത്.

Related Articles