Current Date

Search
Close this search box.
Search
Close this search box.

ചെമ്പരിക്ക ഖാസി: സമസ്ത പ്രതിഷേധ സമ്മേളനം 28ന്

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സീനിയര്‍ ഉപാധ്യക്ഷനായിരുന്ന ചെമ്പരിക്ക ഖാസിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സമസ്ത വീണ്ടും സമരത്തിലേക്ക്. ചെമ്പരിക്ക ഖാസി സി.എം അബ്ദുല്ല മൗലവിയുടെ കൊലപാതകികളെ പിടികൂടണമെന്ന ആവശ്യവുമായാണ് ഫെബ്രുവരി 28ന് സമസ്ത പ്രക്ഷോഭ സമ്മേളനം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

കേസില്‍ പുനരന്വേഷണം നടത്തുക, കുറ്റവാളികളെ പിടികൂടുക എന്നീ രണ്ട് ആവശ്യങ്ങളാണ് സമസ്ത പ്രധാനമായും മുന്നോട്ട് വെക്കുന്നത്. കോഴിക്കോട് സമസ്ത ഓഫീസില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. യോഗത്തില്‍ പ്രതിഷേധ സമ്മേളന സംഘാടക സമിതി ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ജമലുല്ലൈലി തങ്ങള്‍ അധ്യക്ഷത വഹിച്ചു.

Related Articles