Current Date

Search
Close this search box.
Search
Close this search box.

പൗരത്വബില്‍,ജാമിഅ മില്ലിയ്യ: പ്രതിഷേധപരമ്പരയിലലിഞ്ഞ് കേരളം

കോഴിക്കോട്: പൗരത്വ ഭേദഗതി ബില്ലിനെതിരെയും ഇതേ വിഷയത്തില്‍ പ്രതിഷേധിച്ച ഡല്‍ഹി ജാമിഅ മില്ലിയ്യ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കു നേരെയുണ്ടായ പൊലിസ് നരനായാട്ടിലും പ്രതിഷേധിച്ച് കേരളമൊന്നാകെ പ്രതിഷേധം ആഞ്ഞടിച്ചു.

വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍,മത സംഘടനകള്‍,സാമുദായിക-സാംസ്‌കാരി സംഘടനകള്‍ എല്ലാവരും പ്രതിഷേധവുമായി തെരുവിലിറങ്ങി. മിക്ക വിദ്യാര്‍ത്ഥി സംഘടനകളും ഞായറാഴ്ച അര്‍ധ രാത്രി തന്നെ പ്രതിഷേധവുമായി വിവിധ കേന്ദ്ര സര്‍ക്കാര്‍ ഓഫിസിനു മുന്നിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. മുസ്ലിം ലീഗ്,കെ.എസ്.യു,എസ്.ഐ.ഒ,ഫ്രറ്റേണിറ്റി,എം.എസ്.എഫ്,പോപുലര്‍ ഫ്രണ്ട്,എസ്.എഫ്.ഐ തുടങ്ങി എല്ലാ വിദ്യാര്‍ത്ഥി സംഘടനകളും വിവിധ കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകള്‍ക്കു മുന്നിലേക്ക് മാര്‍ച്ചും പ്രതിഷേധ റാലിയും നടത്തി. വിവിധ സ്‌കൂള്‍,കോളേജ് വിദ്യാര്‍ഥികളും പ്രതിഷേധവുമായി തെരുവിലിറങ്ങി.

രാവിലെ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ബില്ലിനെതിരെ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളെയും മത-സാമുദായിക സംഘടന നേതാക്കളെയും പങ്കെടുപ്പിച്ച് പ്രതിഷേധ സംഗമം നടത്തി. നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ഇന്ന് രാവിലെ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിലായിരുന്നു പ്രതിഷേധ പരിപാടി.

Related Articles