Current Date

Search
Close this search box.
Search
Close this search box.

മഅ്ദനി മനുഷ്യാവകാശ ലംഘനത്തിന്റെ ഉത്തമ ഉദാഹരണം: സച്ചിദാനന്ദന്‍

madani.jpg

തിരുവനന്തപുരം: മൗലികമായ മനുഷ്യാവകാശ ലംഘനത്തിന്റെ ഉത്തമ ഉദാഹരണാണ് അബ്ദുനാസിര്‍ മഅ്ദനിയെന്നും ഇത്രയുംകാലം ഒരാളെ വിചാരണത്തടവുകാരനാക്കുക എന്നത് അടിസ്ഥാനപരമായ നീതിനിഷേധമാണെന്നും കവി സച്ചിദാനന്ദന്‍ അഭിപ്രായപ്പെട്ടു. മഅ്ദനിയുടെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള സിറ്റിസണ്‍ ഫോറം ഫോര്‍ മഅ്ദനി സെക്രട്ടേറിയേറ്റിന് മുന്നില്‍ ഏകദിന ഉപവാസത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൃത്രിമമായുണ്ടാക്കുന്ന ദേശദ്രോഹ കേസുകളുടെ പേരില്‍ നിരന്തരം മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുകയാണ്. പത്ത് വര്‍ഷത്തിലേറെയായി മഅ്ദനി വിചാരണയില്ലാതെ കഴിയുന്നു. കര്‍ണാടക സര്‍ക്കാരില്‍ നിന്നോ പൊലിസില്‍ നിന്നോ അദ്ദേഹത്തിന് നീതി കിട്ടില്ലെന്ന നിലയിലാണ് കാര്യങ്ങള്‍. അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി വളരെ പരിതാപകരമാണ്. ക്രൂരവും നിര്‍ദയവുമായ സമീപനമാണ് സംവിധാനങ്ങള്‍ അദ്ദേഹത്തോട് ചെയ്യുന്നതെന്നും സച്ചിദാനന്ദന്‍ പറഞ്ഞു. മഅ്ദിനിയോടുള്ള മനുഷ്യാവകാശ ലംഘനം അവസാനിപ്പിക്കണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു.

എം.എല്‍.എമാരായ വിജയന്‍പിളള,കാരാട്ട് റസാഖ്,കോവൂര്‍ കുഞ്ഞിമോന്‍,സി.കെ ശശീന്ദ്രന്‍,വി. അബ്ദുറഹ്മാന്‍,സി.കെ നാണു,പ്രഫ. എ.പി അബ്ദുല്‍ വഹാബ്,ഡോ. നീലലോഹിത ദാസ്,ജമീല പ്രകാശം,വി സുരേന്ദ്രന്‍ പിള്ള,തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി,അഡ്വ. കെ.പി മുഹമ്മദ്,ഡോ. അലിഫ് ഷുക്കൂര്‍,പൂന്തുറ സിറാജ്,ശ്രീജ നെയ്യാറ്റിന്‍കര തുടങ്ങിയവര്‍ സംസാരിച്ചു. പി.ടി.എ റഹീം എം.എല്‍.എ അധ്യക്ഷത വഹിച്ചു.

Related Articles