Current Date

Search
Close this search box.
Search
Close this search box.

ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്ന് യു.എന്നും യു.എസും

വാഷിങ്ടണ്‍: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയും പാകിസ്താനും സംയമനവും സമാധാനവും കാത്തുസൂക്ഷിക്കണമെന്നാവശ്യപ്പെട്ട് ഐക്യരാഷ്ട്രസംഘടനയും അമേരിക്കയും രംഗത്തെത്തി. കശ്മീരില്‍ ഇന്ത്യയും പാകിസ്താനും സ്ഥിരത കൈവരിക്കാനും സമാധാനത്തിനുമായി ആഹ്വാനം ചെയ്യണം. ഇന്ത്യയുടെ കീഴിലുള്ള കശ്മീരിലെ സംഭവവികാസങ്ങളെക്കുറിച്ച് യു.എസ് നിരീക്ഷിച്ചു വരികയാണെന്നും യു.എസ് സ്റ്റേറ്റ് ഡിപാര്‍ട്‌മെന്റ് വക്താവ് മോര്‍ഗന്‍ ഒര്‍ടാഗസ് പറഞ്ഞു. രാഷ്ട്രീയ നേതാക്കളെ വീട്ടുതടങ്കലില്‍ വെച്ചതിനെയും വ്യക്തികള്‍ക്കുള്ള അവകാശങ്ങള്‍ നിഷേധിച്ചതിലും ഞങ്ങള്‍ക്ക് ആശങ്കയുണ്ട്. വിഷയത്തില്‍ അവിടുത്തെ ജനങ്ങളോട് ചര്‍ച്ച നടത്തണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോര്‍ണിയോ ഗുട്ടറസ് പറഞ്ഞു. നിയന്ത്രണ രേഖക്കു സമീപം ഇരു രാജ്യങ്ങളും സൈനിക സന്നാഹങ്ങള്‍ ശക്തിപ്പെടുത്തുന്നതായി യു.എന്നിന്റെ സൈനിക നിരീക്ഷണം റിപ്പോര്‍ട്ട് ചെയിതിട്ടുണ്ടെന്നും അതിനാല്‍ ഇരു വിഭാഗവും സമാധാനം കൈകൊള്ളണമെന്നും ഗുട്ടറസ് ആഹ്വാനം ചെയ്തു.

Related Articles