Current Date

Search
Close this search box.
Search
Close this search box.

കശ്മീരില്‍ ഭൂമി രജിസ്‌ട്രേഷനായി പുതിയ വകുപ്പ്; പ്രതിഷേധം വ്യാപകം

ശ്രീനഗര്‍: ജമ്മു കശ്മീരിനെ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളായി വിഭജിച്ചതിനു ശേഷം ഭൂമി കൈമാറ്റങ്ങളും ഇടപാടുകളും രജിസ്റ്റര്‍ ചെയ്യുന്നതിനായി പുതിയ വകുപ്പ് ആരംഭിച്ചു. റവന്യൂ ഡിപാര്‍ട്‌മെന്റിന് കീഴിലാണ് പുതിയ വകുപ്പ്. എന്നാല്‍ ഇതിനെതിരെ സംസ്ഥാനത്തിനകത്തു നിന്നും വ്യാപക പ്രതിഷേധമാണുയരുന്നത്. സംസ്ഥാനത്തിനകത്ത് ഭൂമി ഇനി ആര്‍ക്കും വില്‍ക്കുകയും വാങ്ങുകയും ചെയ്യാമെന്നും ഇത് ലളിതമാക്കാനുമാണ് പുതിയ വകുപ്പ് എന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.

പുതിയ തീരുമാനത്തിനെതിരെ അഭിഭാഷകര്‍ അടക്കം രംഗത്തു വന്നിട്ടുണ്ട്. നേരത്തെ കശ്മീരികള്‍ക്ക് മാത്രമാണ് സംസ്ഥാനത്തെ ഭൂമി വാങ്ങാന്‍ കഴിഞ്ഞിരുന്നുള്ളൂ. സംസ്ഥാനത്തെ നിയമപ്രകാരം ഇത്തരം രജിസ്‌ട്രേഷന്‍ ജുഡീഷ്യറി മുഖേനയാണ് കടന്നു പോയിരുന്നത്. അത് ഇല്ലാതാക്കിയതോടെയാണ് അഭിഭാഷകരും പ്രതിഷേധവുമായി രംഗത്തെത്തിയത്. നിയമവകുപ്പിനായിരുന്നു നേരത്തെ ഇതിനുള്ള അധികാരം. അതാണ് ഇപ്പോള്‍ പുതിയ വകുപ്പിന് കീഴിലേക്ക് മാറ്റിയത്. മുസ്ലിം ഭൂരിപക്ഷ പ്രദേശത്തിന്റെ ജനസംഖ്യാശാസ്ത്രത്തില്‍ മാറ്റം വരുത്തുന്ന രീതിയിലുള്ള നിയമപരമായ മാറ്റങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്നതെന്നാണ് പൊതുവെയുള്ള വിമര്‍ശനം.

Related Articles