Current Date

Search
Close this search box.
Search
Close this search box.

കെ.എ.എസ്; സര്‍ക്കാര്‍ നിലപാട് സ്വാഗതാര്‍ഹം: ജമാഅത്തെ ഇസ്‌ലാമി

കോഴിക്കോട്: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലെ മൂന്ന് സ്ട്രീമുകളിലും സംവരണം നടപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തെ ജമാഅത്തെ ഇസ്്ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് സ്വാഗതം ചെയ്തു.

നേരത്തെ ഒരു ധാരയില്‍ മാത്രം സംവരണം പരിമിതപ്പെടുത്തിയ സര്‍ക്കാര്‍ നിലപാട് പിന്നാക്ക വിഭാഗങ്ങളുടെ ഭരണഘടനാവകാശങ്ങളുടെ നിഷേധമായിരുന്നു. ഇക്കാര്യം ജമാഅത്തെ ഇസ്്ലാമി സര്‍ക്കാറിനെ ധരിപ്പിക്കുകയും കേരള സമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. കൂടാതെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധങ്ങളും ഉയര്‍ന്നു വന്നു. ഇവയെ ജനാധിപത്യപരമായി സമീപിക്കാനും മുന്‍ നിലപാട് തിരുത്തി രാഷ്ട്രീയ തീരുമാനം കൈകൊള്ളാനും സര്‍ക്കാറിന് സാധിച്ചുവെന്നത് സ്വാഗതാര്‍ഹമാണ്. മുന്നാക്ക വിഭാഗ സംഘടനകളുടെ സമ്മര്‍ദ്ദത്തിന് സര്‍ക്കാറുകള്‍ വിധേയപ്പെടുന്നത് കൊണ്ടാണ് സംസ്ഥാനത്ത് സംവരണ തത്വങ്ങള്‍ അട്ടിമറിക്കപ്പെട്ടുകൊണ്ടിരിക്കുന്നതെന്നും അബ്ദുല്‍ അസീസ് കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സര്‍ക്കാര്‍ നിയമനങ്ങളില്‍ ഇപ്പോഴും തുടരുന്ന സംവരണ നിഷേധം തിരുത്താനും സര്‍ക്കാര്‍ ആര്‍ജവം കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Related Articles