Current Date

Search
Close this search box.
Search
Close this search box.

മുസ്ലിം കുട്ടികളോട് പാകിസ്താനില്‍ പോകാന്‍ ആവശ്യപ്പെട്ട അധ്യാപികക്ക് സ്ഥലംമാറ്റം

ബംഗളൂരു: കര്‍ണാടകയില്‍ മുസ്ലിം വിദ്യാര്‍ത്ഥികളോട് പാകിസ്താനില്‍ പോകാന്‍ ആവശ്യപ്പെട്ട അധ്യാപികയെ സ്ഥലംമാറ്റി. അന്വോഷണ റിപ്പോര്‍ട്ടിന്മേലാണ് അധ്യാപകനെതിരെ നടപടിയെടുത്തത്. കര്‍ണാടകയിലെ ശിവമോഗയിലെ ടിപ്പു നഗറിലെ സര്‍ക്കാര്‍ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥികളോടാണ് മഞ്ജുള ദേവിയെന്ന അധ്യാപിക വംശീയമായി അധിക്ഷേപിച്ചത്. വ്യാഴാഴ്ചയായിരുന്നു സംഭവം.

ജനതാദള്‍ (സെക്കുലര്‍) നേതാവ് എ നസ്റുല്ല നല്‍കിയ പരാതിയിലാണ് ദേവിക്കെതിരെ നടപടിയെടുത്തത്. ഇന്ത്യ അവരുടെ രാജ്യമല്ലെന്നും ഇരുവരും പാകിസ്ഥാനിലേക്ക് പോകണമെന്നും അധ്യാപിക രണ്ട് വിദ്യാര്‍ത്ഥികളോട് പറഞ്ഞതായി അദ്ദേഹം പരാതിയില്‍ പറഞ്ഞു.

‘കുട്ടികള്‍ സംഭവത്തെക്കുറിച്ച് ഞങ്ങളോട് പറഞ്ഞപ്പോള്‍ ഞങ്ങള്‍ ഞെട്ടി, തുടര്‍ന്ന് ഞങ്ങള്‍ പബ്ലിക് ഇന്‍സ്ട്രക്ഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് പരാതി നല്‍കുകയും വകുപ്പ് അധ്യാപകനെതിരെ നടപടിയെടുക്കുകയും ചെയ്തു.’ നസ്റുല്ല പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസറുടെ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ദേവിയെ സ്ഥലം മാറ്റിയതെന്ന് പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പരമേശ്വരപ്പ സി.ആര്‍ പറഞ്ഞു. ക്ലാസിലെ മറ്റ് വിദ്യാര്‍ത്ഥികളും പരാതി ശരിവച്ചതായി അന്വേഷണം നടത്തിയ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ ബി നാഗരാജ് പറഞ്ഞു.

Related Articles