Current Date

Search
Close this search box.
Search
Close this search box.

ഏക സിവില്‍ കോഡും എന്‍.ആര്‍.സിയും നടപ്പാക്കും; പ്രകടനപത്രികയില്‍ ബി.ജെ.പി

ബംഗളൂരു: മെയ് 10ന് നടക്കുന്ന കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടനപത്രിക പുറത്തിറക്കി ബി.ജെ.പി. ഏക സിവില്‍ കോഡും എന്‍.ആര്‍.സിയും നടപ്പാക്കുമെന്നതാണ് പ്രധാന പ്രഖ്യാപനം.

അധികാരത്തിലെത്തിയാല്‍ യൂണിഫോം സിവില്‍ കോഡ് (യുസിസി) നടപ്പാക്കുമെന്നും ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) സമാഹരിക്കുമെന്നും ബിജെപി വാഗ്ദാനം ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയാണ് പ്രകടന പത്രിക പുറത്തിറക്കിയത്.

ഉന്നതതല സമിതിയുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ ഏക സിവില്‍ കോഡ് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘സംസ്ഥാനത്തെ എല്ലാ അനധികൃത കുടിയേറ്റക്കാരെയും വേഗത്തില്‍ നാടുകടത്തുന്നത് ഉറപ്പാക്കാന്‍ എന്‍.ആര്‍.സി നടപ്പാക്കുമെന്നും പ്രകടനപത്രിക അവകാശപ്പെടുന്നു.

2022ല്‍ ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ബിജെപിയുടെ പ്രകടനപത്രികയിലും യുസിസി നടപ്പാക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു.

ഭക്തര്‍ക്ക് ക്ഷേത്ര ഭരണത്തിന്റെ സമ്പൂര്‍ണ്ണ സ്വയംഭരണാവകാശം നല്‍കുന്ന ഒരു കമ്മിറ്റി രൂപീകരിക്കുക, സുസ്ഥിരമായ ക്ഷേത്ര സമ്പദ്വ്യവസ്ഥ സൃഷ്ടിക്കുന്നതിന് ക്ഷേത്രങ്ങള്‍ക്ക് ചുറ്റുമുള്ള പ്രാദേശിക കച്ചവടങ്ങള്‍ നിയന്ത്രിക്കുക’ എന്നിവയും പ്രകടനപത്രികയിലെ മറ്റ് വാഗ്ദാനങ്ങളില്‍ ഉള്‍പ്പെടുന്നു.

കര്‍ണാടകയില്‍ ക്ഷേത്രങ്ങളിലെ വിവിധ ഉത്സവ മേളകളുടെ സമയത്ത് ക്ഷേത്രങ്ങള്‍ക്ക് സമീപം സ്റ്റാളുകള്‍ സ്ഥാപിക്കുന്നതില്‍ നിന്ന് മുസ്ലീങ്ങളെ ഒഴിവാക്കാറുണ്ട്. ഇതിനായുള്ള ശ്രമമായിരിക്കും ഇതെന്നും റിപ്പോര്‍ട്ടുണ്ട്.

Related Articles