Current Date

Search
Close this search box.
Search
Close this search box.

കര്‍ണാടക: മുസ്‌ലിം വ്യാപാരികളുടെ കടകള്‍ ആക്രമിച്ച് ഹിന്ദുത്വ പ്രവര്‍ത്തകര്‍

ബംഗളൂരു: കര്‍ണാടകയിലെ ധാര്‍വാഡ് ജില്ലയിലെ ക്ഷേത്ര പരിസരത്തെ മുസ്‌ലിം വ്യാപാരികളുടെ ഉന്തുവണ്ടികളും കടകളും ഹിന്ദുത്വ പ്രവര്‍ത്തകര്‍ നശിപ്പിച്ചു. നഗ്ഗികേരി ഹനുമാന്‍ ക്ഷേത്രത്തിന് മുന്നില്‍ തണ്ണി മത്തന്‍ ഉള്‍പ്പെടെ വില്‍പന നടത്തിയിരുന്ന മുസ്‌ലിം വ്യാപാരികളുടെ ഉന്തുവണ്ടികളാണ് ശ്രീ രാമ സേന പ്രവര്‍ത്തകര്‍ നശിപ്പിച്ചത്. സ്റ്റാളില്‍ വില്‍പനക്ക് വെച്ചിരുന്ന സാധനങ്ങളെല്ലാം റോഡില്‍ വലിച്ചെറിഞ്ഞു. ഇതിന് സമീപത്തിരുന്ന് വിലപിക്കുന്ന വ്യാപാരിയുടെ ദൃശ്യം സമൂഹമാധ്യമാങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ക്ഷേത്ര പരിസരത്തെ മുസ്‌ലിം വ്യാപാരികളെ ബഹിഷ്‌കരണമെന്ന സംഘപരിവരിവാര്‍ സംഘടനകളുടെ ആഹ്വാനത്തിന് പിന്നാലെയാണ് ആക്രമണം. ക്ഷേത്ര പരിസരത്തെ മുസ്‌ലിം വ്യാപാരികളെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 15 ദിവസം മുമ്പ് ശ്രീ രാമ സേന പ്രവര്‍ത്തകര്‍ ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ക്ക് അന്ത്യശാസനം നല്‍കിയിരുന്നു. ഭാരവാഹികള്‍ അതിന് തയാറാകതെ സാഹചര്യത്തിലാണ് ശനിയാഴ്ച വൈകീട്ട് ഏതാനും പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി മുസ്‌ലിം വ്യാപാരികളുടെ സ്റ്റാളുകളും ഉന്തുവണ്ടികളും തകര്‍ക്കുകയും വില്‍പനക്കുവെച്ചിരുന്ന സാധനങ്ങള്‍ റോഡിലെറിഞ്ഞ് നശിപ്പിക്കുകയും ചെയ്തത്.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles