Current Date

Search
Close this search box.
Search
Close this search box.

കര്‍ണാടക: സ്‌കൂളുകള്‍ക്ക് കാവി പെയിന്റടിക്കാനുള്ള നീക്കം വിവാദത്തില്‍

ബംഗളൂരു: കര്‍ണാടകയില്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് കാവി നിറത്തിലുള്ള പെയിന്റടിക്കാനുള്ള നീക്കം വിവാദത്തില്‍. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വ്യാപക എതിര്‍പ്പാണ് ഇതിനകം ഉയര്‍ന്നുവന്നത്. സര്‍ക്കാരിന് കീഴില്‍ സ്വാമി വിവേകാനന്ദന്റെ പേരില്‍ ആരംഭിക്കാനിരിക്കുന്ന 8100 സ്‌കൂളുകള്‍ക്കാണ് കാവി നിറത്തിലുള്ള പെയിന്റടിക്കാന്‍ നീക്കം നടക്കുന്നത്. 992 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ശിശുദിനത്തോടനുബന്ധിച്ച് കലബുറഗിയില്‍ വെച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പദ്ധതി ഉദ്ഘാടനം ചെയ്തു.

സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലയെ ‘കാവിവല്‍ക്കരിക്കുക’യാണെന്ന് ആരോപിച്ച് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തിനെതിരെ മുസ്ലീം സംഘടനകളും മറ്റു പ്രതിപക്ഷ സംഘടനകളും എതിര്‍പ്പുമായി രംഗത്തെത്തി.

കര്‍ണാടകയിലെ സര്‍ക്കാര്‍ സ്‌കൂളുകളിലും കോളേജുകളിലും ധ്യാനം ഏര്‍പ്പെടുത്തിയതിനെ ചൊല്ലിയും കഴിഞ്ഞയാഴ്ച വിവാദം ഉടലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിവാദം. സ്വാമി വിവേകാനന്ദന്റെ പേരില്‍ 8,100 വിവേക് സ്‌കൂളുകളാണ് സംസ്ഥാനത്തുടനീളം സര്‍ക്കാര്‍ നിര്‍മിക്കുന്നത്. സ്‌കൂളുകള്‍ക്ക് കാവി നിറം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെക്കുറിച്ചുള്ള ചോദ്യത്തിന്, ആര്‍ക്കിടെക്റ്റുകളുടെ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പാലിക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രി ബി.സി.നാഗേഷ് പ്രതികരിച്ചത്.

Related Articles