Current Date

Search
Close this search box.
Search
Close this search box.

മനോഹരമായ മതമാണ് ഇസ്ലാം, അതേക്കുറിച്ച് വായിച്ചതെല്ലാം എന്നെ ആകര്‍ഷിച്ചു; ബെന്‍സേമയുടെ പങ്കാളി

മാഡ്രിഡ്: ഇസ്ലാം മതത്തിന്റെ സൗന്ദര്യവും അത് തന്നില്‍ ചെലുത്തിയ സ്വാധീനവും തുറന്നുപറഞ്ഞ് ഇസ്ലാം മതത്തിലേക്കുള്ള കടന്നു വരവ് പരസ്യപ്പെടുത്തിയിരിക്കുകയാണ് പ്രമുഖ ഫുട്‌ബോള്‍ താരം കരീം ബെന്‍സേമയുടെ പങ്കാളിയും അമേരിക്കന്‍ മോഡലുമായ ജോര്‍ദന്‍ ഓസുന.

ഏറെ നാളായി താന്‍ ഇസ്ലാമിനെയും ഖുര്‍ആനിനെയും കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയായിരുന്നെന്നും നന്നായി പഠിച്ചുമനസ്സിലാക്കിയതിന് ശേഷമാണ് ഇസ്ലാമിലേക്ക് കടന്നു വരുന്നതെന്നും ഓസുന പറഞ്ഞു.

പ്രമുഖ സ്‌പെയിന്‍ മാധ്യമമായ ‘എല്‍ മുണ്ടോ’യ്ക്ക് നല്‍കിയ അഭിമുഖത്തിനിടെയാണ് കഴിഞ്ഞ ദിവസം അവര്‍ മതം മാറ്റം പുറംലോകത്തെ അറിയിച്ചത്. മാഡ്രിഡിലെ ഒരു പള്ളിയില്‍വെച്ച് നടന്ന ഒരു ചെറിയ ചടങ്ങിലായിരുന്നു മതംമാറ്റം. അവിടെ വെച്ച് ഖുര്‍ആന്‍ പാരായണം ചെയ്തപ്പോള്‍ അതുകേട്ട് താന്‍ ചെറിയ കുട്ടിയെ പോലെ കരഞ്ഞെന്നും ഓസുന അഭിമുഖത്തില്‍ പറഞ്ഞു.

ഇസ്ലാമിനെക്കുറിച്ച് ഒരുപാട് ഗവേഷണം നടത്തിയ ശേഷമാണ് ഇത്തരമൊരു തീരുമാനം മനോഹരമായൊരു മതമായാണ് എനിക്ക് ഇസ്ലാമിനെ അനുഭവപ്പെട്ടത്. അതേക്കുറിച്ച് വായിച്ചതെല്ലാം എന്നെ വല്ലാതെ ആകര്‍ഷിച്ചു. റമദാനില്‍ ഞാന്‍ ഖുര്‍ആന്‍ പാരായണം ചെയ്ത് കരയാറുണ്ടെന്നും അവര്‍ പറഞ്ഞു. കരീം ഒരു മനുഷ്യനാണ്. ഒപ്പമിരുന്ന് ഒരുപാട് സംസാരിക്കുകയും ചിരിക്കുകയുമെല്ലാം ചെയ്തിട്ടുണ്ട്. തന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്താണ് കരീം ബെന്‍സേമയെന്നും അവര്‍ പറഞ്ഞു.

ബെന്‍സേമ തന്റെ ഒരു മികച്ച സുഹൃത്താണെന്നും അദ്ദേഹം അടിപൊളി വ്യക്തിത്വമാണെന്നും അവര്‍ പറഞ്ഞു. ഫ്രഞ്ച് ഫുട്‌ബോള്‍ താരമായ ബെന്‍സേമ നേരത്തെ റയല്‍ മാഡ്രിഡിന്റെ സ്‌ട്രൈക്കര്‍ ആയി തിളങ്ങിയിരുന്നു. സൗദി പ്രോ ലീഗ് ക്ലബായ അല്‍ഇത്തിഹാദിലാണ് ഇപ്പോള്‍ താരം.

Related Articles