Current Date

Search
Close this search box.
Search
Close this search box.

ഏതെങ്കിലും ഒരു പാര്‍ട്ടിയോട് പ്രത്യേക താല്‍പര്യമില്ല: കാന്തപുരം

കോഴിക്കോട്: ഏതെങ്കിലും ഒരു പ്രത്യേക പാര്‍ട്ടിയോട് താല്‍പര്യമോ മമതയോ ഇല്ലെന്ന് കേരള മുസ്‌ലിം ജമാഅത്ത് നേതാവ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍. കാസര്‍കോട് ഉദുമയില്‍ വെച്ച് നടന്ന ചടങ്ങില്‍ എല്‍.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ പങ്കെടുത്ത ചടങ്ങിലാണ് അദ്ദേഹം ഇത്തരത്തില്‍ അഭിപ്രായപ്രകടനം നടത്തിയത്.

എന്റെ ഇടതും വലതും സ്ഥാനാര്‍ത്ഥികള്‍ ഇരിക്കുന്നുണ്ട്, അതിനാല്‍ തന്നെ ഏതെങ്കിലും ഒരു ഭാഗത്തേക്ക് മാത്രം ചായാതിരിക്കാന്‍ വളരെ ശ്രദ്ധാപൂര്‍വമാണ് ഞാന്‍ ഓരോ വാക്കും ഉപയോഗിക്കുന്നതെന്നും തമാശരൂപേണ അദ്ദേഹം പറഞ്ഞു. എല്ലാവരും ചേര്‍ന്ന് ഒത്തൊരുമിച്ച് രാജ്യനന്മക്കായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു. ഉദുമ സഫ എജുക്കേഷന്‍ സെന്റര്‍ കാമ്പസില്‍ പുതുതായി നിര്‍മിച്ച പള്ളി ഉദ്ഘാടന ചടങ്ങിലാണ് ഇരു വിഭാഗം സ്ഥാനാര്‍ത്ഥികളെയും നിര്‍ത്തി അദ്ദേഹം ഇത്തരത്തില്‍ അഭിപ്രായപ്രകടനം നടത്തിയത്.

Related Articles