Current Date

Search
Close this search box.
Search
Close this search box.

സി.എ.എ വിരുദ്ധ പ്രസംഗം: കഫീല്‍ ഖാനെതിരെ വീണ്ടും കേസ്

ലഖ്‌നൗ: കഫീല്‍ ഖാനെ വിടാതെ പിന്തുടരുകയാണ് യു.പിയിലെ യോഗിയുടെ ബി.ജെ.പി ഭരണകൂടം. പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രസംഗിച്ചതിനാണ് ഇപ്പോള്‍ ഖാനെതിരെ ദേശീയ സുരക്ഷ നിയമപ്രകാരം കേസെടുത്തിരിക്കുന്നത്.

2017ല്‍ യു.പിയില്‍ ഗൊരഖ്പൂര്‍ മെഡിക്കല്‍ കോളേജില്‍ 60 കുട്ടികള്‍ ഓക്‌സിജന്റെ അഭാവത്തില്‍ മരിച്ചതിനെത്തുടര്‍ന്ന കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ച ഖാനെതിരെ കുറ്റം ചുമത്തി അറസ്റ്റു ചെയ്തിരുന്നു.

കഴിഞ്ഞ ഡിസംബറില്‍ അലീഗഢ് ക്യാംപസില്‍ സി.എ.എ വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കാളിയാവുകയും നിയമത്തിനെതിരെ സംസാരിക്കുകയും ചെയ്തതിനാണ് ഇപ്പോള്‍ അദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്. ഈ കേസില്‍ തിങ്കളാഴ്ച കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ അദ്ദേഹം ഇപ്പോഴും ജയിലില്‍ തന്നെയാണ്.

Related Articles