Current Date

Search
Close this search box.
Search
Close this search box.

കഅ്ബയെ അണിയിക്കാനുള്ള പുതിയ കിസ്‌വ സജ്ജം

മക്ക: 2019 വര്‍ഷത്തെ ഹജ്ജ് വേളയില്‍ പരിശുദ്ധ കഅ്ബയെ അണിയിക്കാനുള്ള പുതിയ കിസ്‌വ സജ്ജമായി. കിസ്‌വയുടെ സൂക്ഷ്മ പരിശോധന ഉമ്മുജൂദ് കിസ്‌വ നിര്‍മാണ ഫാക്ടറിയില്‍ കഴിഞ്ഞ ദിവസം പൂര്‍ത്തിയായി. ഹജ്ജ് കര്‍മത്തിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ഹാജിമാര്‍ അറഫ താഴ്വരയില്‍ സംഗമിക്കുന്ന അറഫാ ദിനത്തിലാണ് പുതിയ കിസ്‌വ അണിയിക്കുക. ഉമ്മുല്‍ജൂദിലെ കിസ്‌വ നിര്‍മാണ ഫാക്ടറിയില്‍ വിദഗ്ധ നെയ്ത്തുകാര്‍ ഒരു വര്‍ഷത്തോളം നീണ്ട പ്രയത്നത്തിലൂടെയാണ് കിസ്‌വയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.

മുന്തിയ ഇനം പട്ടിലാണ് 14 മീറ്റര്‍ ഉയരമുള്ള കിസ്വയുടെ കിസ്‌വ നിര്‍മിച്ചിരിക്കുന്നത്. സ്വര്‍ണ ലിപിയില്‍ അറബിക് കാലിഗ്രഫിയും, വിശുദ്ധ ഖുര്‍ആനിലെ സൂക്തങ്ങളുമാണ് കിസ്‌വയില്‍ ആലേഖനം ചെയ്തിരിക്കുന്നത്. ഹജ്ജ് ചടങ്ങുകള്‍ അവസാനിക്കുന്നത് വരെ പുതിയ കിസ്‌വ ഉയര്‍ത്തിക്കെട്ടും.

Related Articles