Current Date

Search
Close this search box.
Search
Close this search box.

കഅ്ബയുടെ കിസ്‌വ താഴ്ത്തിക്കെട്ടി

മക്ക: ഹജ്ജ് സീസണില്‍ തിരക്ക് മൂലം ഉയര്‍ത്തിക്കെട്ടിയിരുന്നു വിശുദ്ധ കഅ്ബയുടെ കിസ്‌വ താഴ്ത്തി കെട്ടി. കിംഗ് അബ്ദുല്‍ അസീസ് കിസ്വ നിര്‍മാണ ഫാക്ടറിയിലെ 46 വിദഗ്ധരും സാങ്കേതിക ജീവനക്കാരും ചേര്‍ന്ന് ചൊവ്വാഴ്ച രാത്രിയാണ് കിസ്‌വ വീണ്ടും സാധാരണ നിലയില്‍ താഴ്ത്തിയത്.

ഇരുഹറം കാര്യാലയ ഉദ്യോഗസ്ഥരുടെയും മേധാവികളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ഹജ്ജിനായി ഹാജിമാര്‍ എത്തിച്ചേര്‍ന്നതു മുതലാണ് കിസ്വയുടെ താഴ്ഭാഗം തറനിരപ്പില്‍നിന്ന് മൂന്നു മീറ്ററോളം ഉയരത്തില്‍ ഉയര്‍ത്തിക്കെട്ടിയിരുന്നത്. ഹജ്ജ് വേളയില്‍ അനുഭവപ്പെടുന്ന കനത്ത തിരക്കിനിടെ കിസ്‌വക്ക് കേടുപാടുകള്‍ സംഭവിക്കാതിരിക്കാന്‍ എല്ലാ വര്‍ഷവും ഇത്തരത്തില്‍ ഉയര്‍ത്തിക്കെട്ടാറുണ്ട്.

Related Articles