Current Date

Search
Close this search box.
Search
Close this search box.

ജമാല്‍ ഖഷോഗിക്ക് നീതി ആവശ്യപ്പെട്ട് എം.ബി.എസിന്റെ പരിപാടിയില്‍ പ്രതിഷേധം

ന്യൂയോര്‍ക്ക് സിറ്റി: കൊല്ലപ്പെട്ട സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ (എം.ബി.എസ്) പങ്കെടുത്ത വേദിക്കു പുറത്ത് പ്രതിഷേധം. ഔദ്യോഗിക സന്ദര്‍ശനാര്‍ത്ഥം യു.എസിലെത്തിയ ബിന്‍ സല്‍മാന്‍ ന്യൂയോര്‍ക്ക് സിറ്റിയിലെ ജീവകാരുണ്യ സംഘടന നടത്തിയ ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് പ്രതിഷേധക്കാര്‍ പ്ലക്കാര്‍ഡുകളും മുദ്രാവാക്യവുമുയര്‍ത്തി റാലി സംഘടിപ്പിച്ചത്.

മാന്‍ഹാട്ടനിലെ നഗരമധ്യത്തിലെ വേദിക്കു പുറത്തായിരുന്നു പ്രതിഷേധം. എം.ബി.എസിന്റെ മിസ്‌ക് ഫൗണ്ടേഷന്‍ എന്ന പേരിലുള്ള ജീവകാരുണ്യ സംഘടനയാണ് സംരംഭകര്‍ക്കായി ശില്‍പശാല സംഘടിപ്പിച്ചത്. ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ബിന്‍ സല്‍മാന്‍. ‘ജമാല്‍ ഖഷോഗിക്ക് നീതി ലഭ്യമാക്കുക’ എന്ന പ്ലക്കാര്‍ഡ് ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. 2018 ഒക്ടോബര്‍ രണ്ടിനാണ് തുര്‍ക്കിയിലെ ഇസ്താബൂള്‍ സൗദി എംബസിയില്‍ വെച്ച് ജമാല്‍ ഖഷോഗി കൊല്ലപ്പെടുന്നത്. സൗദിക്കെതിരെ നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിച്ച് ലേഖനം എഴുതുന്ന ഖഷോഗി വാഷിങ്ടണ്‍ പോസ്റ്റിലെ കോളമിസ്റ്റായിരുന്നു.

Related Articles