Current Date

Search
Close this search box.
Search
Close this search box.

ജോര്‍ദാന്‍ രാജദ്രാഹ ഗൂഢാലോചന; 16 പേരെ വിട്ടയച്ചു

അമ്മാന്‍: രാജാവ് അബ്ദുല്ല രണ്ടാമന്റെ അഭ്യര്‍ഥനപ്രകാരം രാജദ്രോഹ കുറ്റത്തിന് തടവിലാക്കപ്പെട്ട 16 പേരെ ജോര്‍ദാന്‍ പ്രോസിക്യൂട്ടര്‍ ഹാസിം അല്‍മജാലി വിട്ടയച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ഗൂഢാലോചന കുറ്റത്തിലാണ് അവര്‍ അറസ്റ്റ് ചെയ്യപ്പെടുന്നത്. മൂന്ന് ആഴ്ചക്ക് ശേഷമാണ് മോചിപ്പിക്കപ്പെടുന്നത്.

കുറ്റാരോപിതരായ മുന്‍ രാജകീയ കോടതി മേധാവി ബാസിം അവദുല്ലയും, സൗദിയിലേക്കുള്ള മുന്‍ പ്രത്യേക പ്രതിനിധി ഷെരീഫ് ഹസന്‍ ബിന്‍ സായിദിയും തടങ്കലില്‍ തുടരുമെന്ന് സ്റ്റേറ്റ് പ്രോസിക്യൂട്ടര്‍ ജനറല്‍ ഹാസിം അല്‍മജാലി വ്യാഴാഴ്ച പറഞ്ഞു. അബ്ദുല്ല രാജാവിന്റെ അര്‍ധ സഹോദരന്‍ ഹംസ രാജകുമാരന് പങ്കുണ്ടെന്ന് സംശയിച്ചിരുന്ന ഗൂഢാലോചനയെ സംബന്ധിച്ച വാര്‍ത്ത ഈ മാസാദ്യമാണ് പുറത്തുവരുന്നത്. എന്നാല്‍, അദ്ദേഹത്തിന്റെ കേസ് രാജകുടംബം പരിഗണിച്ചതിനാല്‍ വിചാരണ നേരിടുകയില്ലെന്ന് അധികൃതര്‍ പറഞ്ഞു.

Related Articles