Current Date

Search
Close this search box.
Search
Close this search box.

ചര്‍ച്ചക്ക് മുന്‍പ് ഉപരോധം പിന്‍വലിക്കില്ല ഇറാനോട് ബൈഡന്‍

വാഷിങ്ടണ്‍: ഇറാനുമായി ചര്‍ച്ചക്ക് മുന്‍പ് അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കില്ലെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. ഞായറാഴ്ച ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ സംസാരിക്കവേയാണ് ബൈഡന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇറാന്‍ ആണവ കരാറിലേക്ക് മടങ്ങിവരണമെങ്കില്‍ അമേരിക്കയുടെ ഉപരോധം പിന്‍വലിക്കണമെന്നും പിന്‍വലിച്ചാല്‍ നിരുപാധികം കരാറിലേക്ക് മടങ്ങാമെന്നും കഴിഞ്ഞ ദിവസവും ഇറാന്‍ ആവര്‍ത്തിച്ചിരുന്നു.

പ്രശ്‌ന പരിഹാര ചര്‍ച്ചക്കായി ഇറാനെ കൊണ്ടുവരുന്നതിന് മുന്നോടിയായി ഉപരോധം പിന്‍വലിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ഇല്ല എന്നായിരുന്നു ബൈഡന്റെ മറുപടി. ഇറാന്‍ ആദ്യം യുറേനിയം സമ്പുഷ്ടീകരിക്കുന്നത് നിര്‍ത്തേണ്ടതുണ്ടെന്ന് നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു.

2015ലെ ആണവ കരാറുകളിലേക്ക് മടങ്ങുന്നതിന് മുമ്പ് ഉപരോധം പിന്‍വലിക്കണമെന്ന് കഴിഞ്ഞ ദിവസം ഇറാന്‍ പരമോന്നത നേതാവ് ആയതുള്ള അലി ഖാംനഈയും പറഞ്ഞിരുന്നു.

 

Related Articles