Current Date

Search
Close this search box.
Search
Close this search box.

സ്വാതന്ത്ര്യ ദിനത്തില്‍ എല്ലാവരും ദേശീയ പതാക ഉയര്‍ത്തണമെന്ന് ജമ്മു കശ്മീര്‍ ഭരണകൂടം

ശ്രീനഗര്‍: ഓഗസ്റ്റ് 15ന് കശ്മീരില്‍ എല്ലാവരും ദേശീയ പതാക ഉയര്‍ത്തണമെന്ന് ജമ്മു കശ്മീര്‍ ഭരണകൂടം ഉത്തരവിറക്കി. വരാനിരിക്കുന്ന സ്വാതന്ത്ര്യ ദിനത്തില്‍ ജമ്മു കശ്മീരിലെ നിവാസികളോട് അവരുടെ വീടുകളില്‍ നിന്ന് ദേശീയ പതാക ഉയര്‍ത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിലൂടെ ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ ജീവനക്കാരോടും ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ഭരണകൂടം നിര്‍ദ്ദേശിച്ചിട്ടുണ്ട്. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളോടും അന്ന് തുറന്ന് പ്രവര്‍ത്തിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ഓഗസ്റ്റ് 15 രാജ്യത്ത് പൊതു അവധിയാണ്. രാജ്യത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും ബാങ്കുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റ് വ്യാപാര സ്ഥാപനങ്ങള്‍ക്കും അവധിയാണ്. എന്നാല്‍ സ്‌കൂളുകളില്‍ സ്വാതന്ത്ര്യ ദിന പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്.

എന്നാല്‍, ‘അസാധാരണമായ സാഹചര്യങ്ങളിലൊഴികെ ലീവെടുക്കരുതെന്നും തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെ അവരുടെ പ്രൊഫൈല്‍ ചിത്രം ദേശീയ പതാകയോടൊത്തുള്ള സെല്‍ഫിയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.

ജമ്മു കശ്മീര്‍ ചീഫ് സെക്രട്ടറി എ.കെ മേഹ്തയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ക്രമീകരണങ്ങള്‍ അവലോകനം ചെയ്യുന്നതിനായിട്ടായിരുന്നു യോഗം.

Related Articles