Current Date

Search
Close this search box.
Search
Close this search box.

ആഗസ്റ്റ് അഞ്ച് ദു:ഖദിനമായി ആചരിക്കും: ജമാഅത്തെ ഇസ്‌ലാമി

കോഴിക്കോട്: കോടതി വിധിയുടെ മറവില്‍ രാമക്ഷേത്ര നിര്‍മാണത്തെ രാഷ്ട്രീയ മുതലെടുപ്പിനായി ബി.ജെ.പി ഉപയോഗിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ.അബ്ദുല്‍ അസീസ് പറഞ്ഞു.

രാജ്യത്തിന്റെ പ്രധാനമന്ത്രിയടക്കം മറ്റു സംഘ്പരിവാര്‍ നേതാക്കളും രാമക്ഷേത്ര നിര്‍മാണ അജണ്ട ഏറ്റെടുക്കുകയും രാജ്യം നേരിടുന്ന അനേകം പ്രശ്‌നങ്ങളെ അവഗണിക്കുകയും ചെയ്യുന്നത് നീതീകരിക്കാനാവാത്തതാണ്.ബാബരി മസ്ജിദ് വിഷയത്തില്‍ സുപ്രീംകോടതി കണ്ടെത്തിയ തെളിവുകളെയും ചരിത്ര വസ്തുതകളെയും റദ്ദ് ചെയ്യുന്ന സ്വഭാവത്തിലുള്ള കോടതിവിധി വന്നിട്ടുപോലും അത് മാനിക്കുന്നുവെന്ന് മുസ്ലിം സമൂഹം ഒറ്റക്കെട്ടായി പ്രസ്താവിച്ചതാണ്. എന്നാല്‍, രാമക്ഷേത്ര നിര്‍മാണം സംഘ്പരിവാറിന്റെ വംശീയ രാഷ്ട്രീയ പ്രചാരണത്തിനുവേണ്ടി ഉപയോഗിക്കുന്നത് അപകടകരമാണ്.ഇതില്‍ പ്രതിഷേധിച്ച് മുഴുവന്‍ ജനാധിപത്യവാദികളും ആഗസ്റ്റ് അഞ്ച് ദു:ഖദിനമായി ആചരിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

Related Articles