Current Date

Search
Close this search box.
Search
Close this search box.

പുതിയ സമരാവേശം പകര്‍ന്ന് ഷഹീന്‍ ബാഗിന് ഉജ്ജ്വല സമാപനം

കോഴിക്കോട്: സി.എ.എ സമര ചരിത്രത്തില്‍ കോഴിക്കോട്ടെ പുതിയ സമരാവേശവുമായി ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗവും ജി.ഐ.ഒ കേരളയും കോഴിക്കോട് സംഘടിപ്പിച്ച ഷഹീന്‍ ബാഗിന് ഉജ്ജ്വല സമാപനം.

കഴിഞ്ഞ നാലു ദിവസങ്ങളിലായി നടന്ന സമരത്തില്‍ സ്വാമി അഗ്‌നിവേശ്,വുമന്‍സ് ലീഗ് ദേശീയ പ്രസിഡന്റ് തശ്‌രീഫ് ജഹാന്‍, ഇന്ത്യന്‍ യൂണിയന്‍ വിമന്‍സ് വിങ്ങ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ.നൂര്‍ബീന റഷീദ്, വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് കുല്‍സു ടീച്ചര്‍, ക്വില്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ കെ.കെ. സുഹൈല്‍, ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന വൈസ് പ്രസിഡണ്ട് സഫിയ അലി തുടങ്ങി നിരവധി പ്രമുഖര്‍ അഭിസംബോധന ചെയ്തു സംസാരിച്ചു.

‘നമ്മള്‍ ഇന്ത്യന്‍ ജനത എന്ന മഹത്തായ വാചകം കൊണ്ട് തുടങ്ങുന്ന നമ്മുടെ ഭരണഘടന ലോകത്ത് വെച്ച് തന്നെ ഏറ്റവും മഹത്തരമാണെന്നും ആ ഭരണഘടനയെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് സഹോദരിമാര്‍ എല്ലാ പരിമിതികളും മാറ്റിവെച്ച് സമര രംഗത്ത് സജീവമായിരിക്കുന്നതെന്നും സ്വാമി അഗ്‌നിവേശ് പറഞ്ഞു.
അടുക്കള മാത്രമല്ല, സമരങ്ങളും അനായാസം കൈകാര്യം ചെയ്യാന്‍ കഴിയുമെന്നും അവര്‍ തെളിയിച്ചിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടികാട്ടി.

ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങളില്‍ ശ്രദ്ധിക്കാത്ത ഭരണകൂടം ജാതിയുടേയും മതത്തിന്റേയും അടിസ്ഥാനത്തില്‍ ജനങ്ങള്‍ക്കിടയില്‍ വേര്‍തിരിവുണ്ടാക്കി ഭിന്നിപ്പിക്കുവാനുള്ള ഗൂഢശ്രമമാണ് നടത്തുന്നതെന്ന് വുമണ്‍സ് വിങ്ങ് ലീഗ് ദേശീയ പ്രസിഡന്റ് തശ്‌രീഫ് ജഹാന്‍ പറഞ്ഞു. മഹത്തായ ഒരു സാഹോദര്യ സംസ്‌കാരത്തെ തച്ചുതകര്‍ക്കാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്ന് അഡ്വ. കുല്‍സു ടീച്ചര്‍ പറഞ്ഞു. പ്രാഭാഷണങ്ങളോടൊപ്പം കുട്ടികളുടെയും മുതിര്‍ന്നവരുടെയും നിരവധി കലാ ആവിഷ്‌കാരങ്ങളും അരങ്ങേറി.

Related Articles