Current Date

Search
Close this search box.
Search
Close this search box.

പി മുജീബ് റഹ്മാന്‍ ജമാഅത്തെ ഇസ്‌ലാമി അസിസ്റ്റന്റ് അമീര്‍, വി.ടി അബ്ദുല്ലക്കോയ ജനറല്‍ സെക്രട്ടറി

കോഴിക്കോട്: ജമാഅത്തെ ഇസ്്ലാമി സംസ്ഥാന അസിസ്്റ്റന്റ് അമീറായി പി മുജീബ് റഹ്്മാനെയും ജനറല്‍ സെക്രട്ടറിയായി വി.ടി അബ്ദുല്ലക്കോയയെയും തെരഞ്ഞെടുത്തു. കോഴിക്കോട് ഹിറാ സെന്ററില്‍ ചേര്‍ന്ന സംസ്ഥാന കൂടിയാലോചനസമിതിയുടെ അഭിപ്രായം തേടിയ ശേഷം സംസ്ഥാന അമീര്‍ എം ഐ അബ്ദുല്‍ അസീസാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്.

നിലവില്‍ സംഘടനയുടെ അസിസ്റ്റന്റ് അമീറായിരുന്ന മുജീബ് റഹ്മാന്‍ നേരത്തെ രണ്ടു തവണ സോളിഡാരിറ്റി സംസ്ഥാന പ്രസിഡണ്ടായും ജമാഅത്തെ ഇസ്്‌ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ശാന്തപുരം ഇസ്്‌ലാമിയാ കോളെജിലാണ് പഠനം പൂര്‍ത്തീകരിച്ചത്. നിലമ്പൂര്‍ കൂറ്റമ്പാറ സ്വദേശിയാണ്.
കേരള ഹജ്ജ് കമ്മറ്റി അംഗമായ വി.ടി അബ്ദുല്ലക്കോയ നിലവില്‍ സംഘടനയുടെ അസി.അമീറായിരുന്നു. തളിക്കുളം ഇസ്്ലാമിയാ കോളെജ്, ദഅ്‌വാ കോളെജ് എന്നിവിടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അബ്ദുല്ലക്കോയ എസ്.ഐ.ഒ സംസ്ഥാന പ്രസിഡണ്ടായിരുന്നു. മലപ്പുറം വളാഞ്ചേരി സ്വദേശിയാണ്.

Related Articles