Current Date

Search
Close this search box.
Search
Close this search box.

താനൂര്‍ ബോട്ട് അപകടത്തില്‍ ഭരണകൂടവും പ്രതി: ജമാഅത്തെ ഇസ്ലാമി

മലപ്പുറം: താനൂര്‍ ബോട്ട് അപകടത്തില്‍ ഭരണകൂടവും പ്രതിയാണെന്ന് ജമാഅത്തെ ഇസ്‌ലാമി അമീര്‍ എം.ഐ അബ്ദുല്‍ അസീസ്. ഉദ്യോഗസ്ഥരുടെയും ഭരണകൂടത്തിന്റെയും അനാസ്ഥയാണ് അപകടത്തിന് കാരണം. അപകടത്തില്‍പ്പെട്ടവരുടെ കുടുംബത്തിനുള്ള നഷ്ടപരിഹാര തുക വേഗത്തില്‍ നല്‍കണം. നാട്ടുകാരുടെ അവസരോചിതമായ ഇടപെടല്‍ അഭിനന്ദനം അര്‍ഹിക്കുന്നതാണെന്നും എം.ഐ അബ്ദുല്‍ അസീസ് പറഞ്ഞു. താനൂരില്‍ ബോട്ട് അപകടത്തില്‍ മരണപ്പെട്ടവരുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ ദുഃഖത്തിലാഴ്ത്തിയ ദുരന്തം നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതായിട്ടുണ്ട്. ദുരന്തങ്ങളില്‍ നിന്നും പാഠം ഉള്‍ക്കൊള്ളുന്നില്ല. മീന്‍ പിടുത്തത്തിന് ഉപയോഗിക്കുന്ന ബോട്ടുകള്‍ ടൂറിസത്തിന് ഉപയോഗിക്കുന്നത് അപകടകരമാണെന്ന മുന്നറിയിപ്പ് മുഖവിലക്കെടുത്തില്ലെന്നും എം.ഐ അബ്ദുല്‍ അസീസ് പറഞ്ഞു. ജൂഡീഷ്യല്‍ അന്വേഷണത്തെ സ്വാഗതം ചെയ്ത ജമാഅത്തെ ഇസ്‌ലാമി, സമാന ദുരന്തങ്ങളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടില്ലെന്ന വിമര്‍ശനവും പങ്കുവെച്ചു.

Related Articles