Current Date

Search
Close this search box.
Search
Close this search box.

കന്യാസ്ത്രീകള്‍ക്കെതിരായ ആക്രമണം അപലപനീയമെന്ന് ജമാഅത്തെ ഇസ്‌ലാമി

കോഴിക്കോട്: ഉത്തര്‍പ്രദേശില്‍ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന കന്യാസ്ത്രീകളെ പിന്തുടര്‍ന്ന് ആക്രമിച്ച സംഘ്പരിവാര്‍ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ്.

അക്രമികളെ സംരക്ഷിക്കുന്ന സ്വഭാവത്തില്‍ യു പി പോലിസിന്റെ ഭാഗത്തു നിന്നുണ്ടായ നടപടിയും അംഗീകരിക്കാനാവില്ല. സംഘ്പരിവാര്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ തുടരുന്ന വംശീയ വിദ്വേഷ പ്രചാരണവും ആക്രമണവും തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. മതം പ്രചരിപ്പിക്കാനും അനുഷ്ഠിക്കാനുമുള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പു നല്‍കിയിരിക്കെ, ആചാരപ്രകാരമുള്ള വസ്ത്രം അഴിപ്പിച്ച പോലിസ് നടപടി ശക്തമായ പ്രതിഷേധമര്‍ഹിക്കുന്നു.

സംഘ്പരിവാര്‍ കാലത്ത് രാജ്യത്തിന്റെ ജനാധിപത്യ, മതനിരപേക്ഷ സ്വഭാവം കാത്തുസൂക്ഷിക്കുന്നതിന് ന്യൂനപക്ഷ, ദലിത് പിന്നാക്ക വിഭാഗങ്ങളും മതനിരപേക്ഷ കക്ഷികളും ഒന്നിച്ചണിനിരക്കേണ്ട അനിവാര്യത ഓര്‍മിപ്പിക്കുകയാണ് ഉത്തര്‍പ്രദേശ് സംഭവമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

Related Articles