Current Date

Search
Close this search box.
Search
Close this search box.

ജറൂസലേമിനെ തലസ്ഥാനമായി പ്രഖ്യാപിക്കാത്ത ഒരു ഒത്തുതീര്‍പ്പിനും തയാറല്ല: ഫലസ്തീന്‍

ജറൂസലേം: ജറൂസലേമിനെ തലസ്ഥാനമായി പ്രഖ്യാപിക്കാത്ത ഒരു ഒത്തുതീര്‍പ്പിനും ഇസ്രായേലുമായി തങ്ങള്‍ സന്നദ്ധമല്ലെന്ന് ഫലസ്തീന്‍. കഴിഞ്ഞ ദിവസം ഈജിപ്തില്‍ ഫലസ്തീന്‍ അംബാസിഡര്‍ ദിയാബ് അല്ലൗഹ് ആണ് ഇക്കാര്യം അറിയിച്ചത്. സ്വതന്ത്ര ഫലസ്തീന്റെ തലസ്ഥാനമായി ജറൂസലേമിനെ പ്രഖ്യാപിക്കണം.

ജറൂസലേമിനെ ഒഴിവാക്കിക്കൊണ്ടുള്ള യാതൊരു രാഷ്ട്രീയ ഒത്തു തീര്‍പ്പിനും തങ്ങള്‍ സന്നദ്ധമല്ല. ഫലസ്തീന്റെ തലസ്ഥാനമാണ് ജറൂസലേം. ദിയാബ് അല്ലൗഹ് പറഞ്ഞു. 1967ല്‍ ഇസ്രായേല്‍ കൈയേറിയ ഭൂപ്രദേശങ്ങള്‍ അടങ്ങിയ സ്വതന്ത്രമായ ഫലസ്തീന്‍ ആണ് തങ്ങള്‍ മുന്നോട്ടു വെക്കുന്നത്. ഫലസ്തീനികളുടെ ആവശ്യത്തെ നിരസിച്ച് മുന്നോട്ടു പോകാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈജിപ്തില്‍ അറബ് ലീഗ് സംഘടിപ്പിച്ച ഫലസ്തീന്‍ ജനതക്കുള്ള അന്താരാഷ്ട്ര ഐക്യദാര്‍ഢ്യ സംഗമത്തിലാണ് അദ്ദേഹം ഇത്തരത്തില്‍ നിലപാട് അറിയിച്ചത്. അറബ് ലീഗിലെ ഫലസ്തീന്റെ സ്ഥിരാംഗം കൂടിയാണ് ദിയാബ്.

Related Articles