Current Date

Search
Close this search box.
Search
Close this search box.

മെഡിക്കല്‍ കോളേജും അന്താരാഷ്ട്ര ക്യാംപസും ആരംഭിക്കാനൊരുങ്ങി ജാമിഅ മില്ലിയ്യ

ന്യൂഡല്‍ഹി: അത്യാധുനിക നിലവാരത്തിലുള്ള മെഡിക്കല്‍ കോളേജും അന്താരാഷ്ട്ര ക്യാംപസും ആരംഭിക്കാനൊരുങ്ങി ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യ സര്‍വകലാശാല. ജെഎംഐയില്‍ മെഡിക്കല്‍ കോളേജ് തുടങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയതായി ജാമിയ മില്ലിയ ഇസ്ലാമിയ വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ നജ്മ അക്തര്‍ പറഞ്ഞു.

‘നമ്മള്‍ക്ക് ഇതിനകം തന്നെ ദന്ത ചികിത്സ, ഫിസിയോതെറാപ്പി, പ്രഥമശുശ്രൂഷാ ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ ഉണ്ട്, എന്നാല്‍ ജാമിഅക്ക് കീഴില്‍ ഒരു മെഡിക്കല്‍ കോളേജ് ഇല്ല. വി.സി എന്ന നിലയില്‍, എന്റെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും വേണ്ടി ഞാന്‍ എപ്പോഴും ഒരു മെഡിക്കല്‍ കോളേജിനായി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി ഞങ്ങള്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു, കാമ്പസില്‍ ഒരു മെഡിക്കല്‍ കോളേജ് സ്ഥാപിക്കാന്‍ ജെ.എം.ഐയ്ക്ക് അനുമതി ലഭിച്ചതായി പ്രഖ്യാപിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്,’ വൈസ് ചാന്‍സലര്‍
നജ്മ അക്തര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന സര്‍വകലാശാലയുടെ ശതാബ്ദി ബിരുദദാന ചടങ്ങിലാണ് നജ്മ അക്തര്‍ ഇക്കാര്യം അറിയിച്ചത്. പശ്ചിമേഷ്യയില്‍ ഒരു അന്താരാഷ്ട്ര കാമ്പസ് സ്ഥാപിക്കാന്‍ സര്‍വകലാശാല പദ്ധതിയിടുന്നതായും അവര്‍ അറിയിച്ചു. 2019, 2020 വര്‍ഷങ്ങളിലെ സ്വര്‍ണമെഡല്‍ ജേതാക്കളടക്കം 12,500 വിദ്യാര്‍ത്ഥികള്‍ക്കാണ് സര്‍വകലാശാലയില്‍ നിന്നും ബിരുദവും ഡിപ്ലോമയും ബിരുദദാന ചടങ്ങില്‍ സമ്മാനിച്ചത്.

 

Related Articles